By sisira.11 01 2021
ഡോ. കരകുളം നിസാമുദീന്‍
സീനിയര്‍ നാച്വറോപത് (ഗവ. ഒഫ് ഇന്ത്യ)
നവജീവന്‍ പ്രകൃതി ചികിത്സാലയം
തിരുവനന്തപുരം
തേന്‍ ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ്. കഴിക്കുന്ന ഭക്ഷണം കൊണ്ട് ശരീരത്തിന് തികയാതെ വരന്ന പോഷകക്കുറവ് നികത്താന്‍ നിത്യവും ഒരൗണ്‍സ് വീതം തേന്‍ കുടിച്ചാല്‍ മതി.
തേന്‍ ഒരു ശുദ്ധീകരണ വസ്തു കൂടിയാണ്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ ശരീരത്തില്‍ കടന്നുകൂടുന്ന മാലിന്യങ്ങള്‍ തേന്‍ കുടിച്ചുകൊണ്ടിരന്നാല് എളുപ്പത്തില്‍ പുറന്തള്ളപ്പെടും.
മനുഷ്യ ശരീരത്തിനാവശ്യമായ എണ്‍പതോളം പോഷകങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി.2, വൈറ്റമിന്‍ സി4, വൈറ്റമിന്‍ സി, ഗ്ലൂക്കോസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഫോസ്ഫറസ്, കോപ്പര്‍, എന്‍സൈംസ്, മിനറല്‍ സാള്‍ട്ട്, മീഥൈന്‍ ക്ലോറിന്‍, എര്‍ലോസ്, സോഡിയം സിലിക്ക, സിലിക്കണ്‍, മാംഗനീസ്, ഇരുമ്പ്, നിക്കല്‍, അലുമിനിയം, ബോറോണ്‍, കരോട്ടിന്‍, ഡയസ്ടേഡ്, ടാനിക്കാസിഡ്, ഫോസ്ഫോറിക്കാസിഡ്, സിട്രിക്ക് ആസിഡ്, ഫോര്‍മിക്കാസിഡ്, മാലിക്കാസിഡ്, ടാര്ട്ടാറിക്കാസിഡ്, സക്കസിനിക്കാസിഡ്, കാപ്രിക്കാസിഡ്, വാലറിക്കാസിഡ്, അമിനോ ആസിഡ്, ന്യൂഗ്ലിക്കാസിഡ്, യീസ്റ്റുകള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. അതിഥികളെ സല്ക്കരിക്കാന് തേന്വെള്ളമാണ് അത്യുത്തമം.
പ്രതിരോധശക്തി വര്‍ദ്ധിക്കുവാനും പൊതു ആരോഗ്യരക്ഷയ്ക്കും (ഏതു പ്രായക്കാര്‍ക്കും): രാവിലെയും വൈകിട്ടും വെറുംവയറ്റില്‍ ശുദ്ധ ജലത്തിലോ ഇളം ചൂടു വെള്ളത്തിലോ അര ഔണ്‍സ് വീതം ചേര്‍ത്ത് കഴിക്കുക.
കുട്ടികളുടെ ചുമയ്ക്ക് അര സ്പൂണ്‍ തേന്‍ വീതം അത്രയും ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം വീതം കൊടുക്കുക.
ചുമക്കും നെഞ്ചുവേദനയ്ക്കും: ജീരകപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് രണ്ടോ മൂന്നോ നേരം വീതം തേനില്‍ സേവിക്കുക.
കഫക്കെട്ടിന്: കന്നികൂര്ക്കയില നീരില്‍ ഒരു സ്പൂണ്‍ തേന്വീതം രണ്ടോ മൂന്നോ നേരം കൊടുക്കുക
തലകറക്കത്തിന്: പച്ച നെല്ലിക്ക ചതച്ച് പുതിയ മണ്‍പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വയ്ക്കുക. പിറ്റേന്ന് രാവിലെ പിഴിഞ്ഞെടുത്ത് മൂന്ന് ഔണ്‍സ് വീതം നാല് നേരം തേന്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസം മുട്ടലിന്: കുരുമുളകും എള്ളും ചേര്‍ത്ത് പൊടിച്ചതില്‍ തേന്‍ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വീതം 4-5 നേരം കഴിക്കുക.
ചുമ, ശ്വാസം മുട്ടലിന്: ചെറിയ ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞ നീര് ഒരു സ്പൂണെടുത്ത് അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.
ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിക്കാന്‍: നെല്ലിക്ക, ഞെരിഞ്ഞില്‍ ഇവ സമം പൊടിച്ച് തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുക.
ശരീരം പുഷ്ടിപ്പെടാന്‍: ഒരു ഗ്ലാസ് തേങ്ങാപ്പാലില്‍ അര ഔണ്‍സ് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക.
തടികുറയ്ക്കാന്‍: തേന്‍ ചൂടുവെള്ളത്തിലൊഴിച്ച് വെറുംവയറ്റില്‍ കഴിക്കുക.
അപസ്മാരത്തിന്: ബ്രഹ്മി രസത്തില്‍ തേനും വയമ്പും ചേര്‍ത്ത് പതിവായി ഉപയോഗിക്കുക.
ബ്ലഡ് പ്രഷറിന്: ഇഞ്ചി ഇടിച്ചുപിഴിഞ്ഞ ചാറില്‍ അല്പം തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുക.
പനിക്കും ജലദോഷത്തിനും:അമൃതിന്റെ പച്ചവള്ളിയുടെ നീര് അര ഔണ്‍സ് വീതം ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക.
കവിളുകള്‍ തുടിക്കാന്‍: ഒരു ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പണ്‍ തുളസി നീരും കാലത്ത് വെറും വയറ്റില്‍ 60 ദിവസം കഴിക്കുക.
സൗന്ദര്യവര്‍ദ്ധനവിന്: സൗന്ദര്യമുള്ള പഴങ്ങള്‍ കൂടുതല്‍ കഴിക്കുക. നിത്യവും ഒരൗണ്‍സ് വീതം തേന്‍ കഴിക്കുക.
ഹൃദ്രോഗത്തിന്: ഒരു ഗ്ലാസ്സ് ഉണ്ണിപ്പിണ്ടി നീരില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും വെറും വയറ്റില്‍ കഴിക്കുക.
ശരീരകാന്തിക്ക്: ഒരു ടീസ്പൂണ്‍ തേന്‍, ഒരു ഗ്ലാസ്സ് കാരറ്റ്, മൂന്ന് ടീസ്പൂണ്‍ വെള്ളരിക്ക നീര് ഇവ സ്ഥിരമായി രാത്രി ഭക്ഷണമാക്കുക.
മുഖത്തെ ചുളിവ് മാറ്റാന്‍: ഒരു ടീസ്പൂണ്‍ തേനും കാല് ടീസ്പൂണ്‍ കാരറ്റ് നീരും ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ചെയ്യുക.
തീ പൊള്ളിയാല്‍: ഉപ്പ് കുറുകെ കലക്കി പൊള്ളിയ ഭാഗത്ത് തേയ്ക്കുക. ഉപ്പ് വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ആ ഭാഗം പൊതിയുക. നീറ്റല്‍ മാറിയാല്‍ തുണി മാറ്റി തേന്‍ പുരട്ടുക.
ഗ്യാസ്ട്രബിളിന്: ചൂടു വെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി ചെറുനാരങ്ങാനീരും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. രണ്ട് മണിക്കൂറിന് ശേഷം ആഹാരം കഴിക്കുക.
കൃമിക്ക്: പേരക്കയോ പച്ചപപ്പായയോ കഴിക്കുക 2 സ്പൂ വീതം തേനും കഴിക്കുക.
ഗര്ഭമലസാതിരിക്കാന്: ഒരു സ്പൂണ്‍ തേനും ബദാം, അണ്ടിപ്പരിപ്പുകള്‍, മുളപ്പിച്ച ചെറുപയര്‍ എന്നിവയും ദിവസം മൂന്നു നേരം കഴിക്കുക.
മുലപ്പാല്‍ വര്‍ദ്ധനവിന്: ദിവസം അര ഔണ്‍സ് തേനും ഈത്തപഴവും മുളപ്പിച്ച ചെറുപയറും ചേര്‍ത്ത് കഴിക്കുക.
ബുദ്ധിശക്തിക്ക്: രാത്രി ഭക്ഷണത്തിന് ശേഷവും രാവിലെ വെറും വയറ്റിലും ഓരോ സ്പൂണ്‍ തേന്‍ കഴിക്കുക.
പരിഭ്രാന്തി മാറ്റാന്‍: നിത്യവും രാവിലെയും വൈകിട്ടും വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ വീതം തേന്‍ കഴിക്കുക
ഗര്‍ഭിണികള്‍ക്ക്: ഒരു സ്പൂണ്‍ തേന്‍ നിത്യവും കഴിക്കുന്നത് ധാരാളം പാല് ഉണ്ടാക്കുവാനും നീരു വരാതിരിക്കാനും സഹായകമാണ്.
അസ്ഥിസ്രാവത്തിന് (വെള്ളപോക്ക്): ഒരു ഗ്ലാസ് കാരറ്റ് നീരില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് നിത്യവും കഴിക്കുക.
സ്വസ്ഥതയ്ക്കും ക്ഷീണമകറ്റാനും സുഖനിദ്രക്കും: ഉറങ്ങുന്നതിന് മുമ്പ് തേനും ചെറുനാരങ്ങാ നീരും വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കുക.
ഉറക്കക്കുറവിനും കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനും: ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുക.
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍: മുഖത്ത് തേന്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ ശേഷം ചൂട് വെള്ളം കൊണ്ട് കഴുകി വെള്ളം ഉണങ്ങിയ ശേഷം 3 തുള്ളി ഒലിവ് എണ്ണ പുരട്ടുക.
സന്താനോല്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ (പുരുഷന്മാര്ക്ക്): തേന്‍ അര ഔണ്‍സ് വീതം രാവിലെയും വൈകിട്ടും ശുദ്ധ ജലത്തില്‍ കഴിക്കുക.
പല്ലിന്റെ മഞ്ഞ നിറം മാറ്റാന്‍: സുര്ക്കയില് തേന്‍ സമം ചേര്‍ത്ത് പല്ലില്‍ പുരട്ടി വായ കഴുകുക. തേന്‍ കൊണ്ട് പല്ല് തേയ്ക്കുക.
ഒച്ചയടപ്പിന്: ഇടിച്ച് പിഴിഞ്ഞ ബ്രഹ്മി നീരില്‍ തേന്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ കഴിക്കുക.
ലൈംഗികശക്തിക്ക്: തേനും പശുവിന് നെയ്യും ചേര്‍ത്ത് പതിവായി കഴിക്കുക.
രക്തശുദ്ധീകരണത്തിന്: തേന്‍ ഒരു സിദ്ധൗഷധമാണ്. പതിവായി രാത്രിയില്‍ കഴിക്കുക.
വൃദ്ധന്മാര്ക്കുണ്ടാകുന്ന ബലക്ഷയത്തിന്: 25 മി.ഗ്രാം തേന്‍ ദിവസവും കഴിക്കുക.
സന്ധിവേദനയ്ക്ക്: വേദനയുള്ള ഭാഗത്ത് ഒരു വെറ്റിലയില്‍ ചുണ്ണാമ്പ് പുരട്ടി അതിന് മേല്‍ തേന്‍ പുരട്ടി കെട്ടിവയ്ക്കുക.
ഹൃദയത്തിന് ശക്തിയും ആരോഗ്യവും ലഭിക്കാന്‍: 70 ഗ്രാം മുതല്‍ 100 ഗ്രാം വരെ തേന്‍ ദിവസവും കഴിക്കുക. ഒരു കഷ്ണം മാതള നാരങ്ങയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ദിവസവും കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറവായിരിക്കും.
പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍: രാവിലെ ഒരു ഗ്ലാസ് കുമ്പളങ്ങ നീരില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
വയറ്റിലെ പുണ്ണിന്: ദിവസവും രാവിലെയും രാത്രിയും 20 മില്ലി തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
അള്‍സറിന്: 20 മില്ലി തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.
രക്തക്കുറവിന്: ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും 5 നേരം കഴിക്കുക.