കപ്പയിലെ ഹോർമോണിനെ തിരിച്ചറിയൂ

By Savitha Vijayan.20 Jun, 2017

imran-azhar

   മലയാളികളുടെ തനത് ഭക്ഷണ ഇനങ്ങളിൽ ഒന്നാണ് കപ്പ.എന്നാൽ വില്പനക്കെത്തുന്ന കപ്പയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.ഇന്ന് നമ്മൾ  വാങ്ങി വീട്ടിൽ എത്തിക്കുന്ന കപ്പയിൽ കുത്തിവെച്ചിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഹോര്മോണുകളാണ്.കപ്പയുടെ വലിപ്പവും ഭാരവും കൂട്ടാനാണ് ഇത്തരത്തിൽ ഹോർമോൺ ഉപയോഗിക്കുന്നത്.സാമാന്യ വലിപ്പമെത്തുമ്പോൾ കപ്പയിൽ പേനകത്തി ഉപയോഗിച്ച് വരകൾ ഉണ്ടാക്കിയാണ് ഹോർമോൺ  ഉള്ളിലേക്ക് കടത്തുന്നത്.ഇങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം വിളവെടുക്കുന്ന  കപ്പയ്‌ക്ക്‌ മറ്റുള്ളവയെക്കാൾ മുന്നിരട്ടിവരെ തൂക്കം ലഭിക്കും.ഇത്തരം കപ്പ തിരിച്ചറിയാനും മാർഗം ഉണ്ട്.കപ്പയുടെ തൊലി നീക്കം ചെയ്യുമ്പോൾ ഹോർമോൺ  കടത്തുന്നതിനായി വരഞ്ഞിട്ടിരിക്കുന്നത് കാണാൻ സാധിക്കും.എന്നാൽ പലപ്പോഴും കപ്പ വിണ്ടുകീറിയതാണെന്നു തെറ്റിദ്ധരിക്കപ്പെടാറാണുള്ളത്.കിലോയ്ക്ക് 30 രൂപ ആയിരുന്ന കപ്പയുടെ വിലയിൽ ഇപ്പോൾ സംഭവിച്ച വൻ ഇടിവാണു ഇത്തരത്തിൽ ഉള്ള ഹോർമോണിന്റെ ഉപയോഗത്തിലേക്കു വഴി തെളിച്ചത്.കൂടാതെ വേനൽ മഴയും കപ്പ കൃഷിക്ക് നാശം വിതച്ചത് മറ്റൊരു കാരണമായി.കിഴങ്ങു വർഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങൾക്ക് താരതമ്യേന കീടനാശിനികളുടെ അംശം കുറവായിരിക്കും എന്ന ധാരണ നിലനിൽക്കുന്നതിനാൽ കപ്പയെ വിശ്വസ്തതയോടെയാണ് പലരും ഭക്ഷണത്തിന്റെ ഭാഗമാകുന്നത്.എന്നാൽ ഇനി ഒരു കരുതൽ കപ്പയുടെ കാര്യത്തിലും ആവശ്യമാണ്.ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇത്തരം ഹോർമോണുകൾ ധാരാളം മതിയാകും.