വേനല്‍ക്കാലത്ത് എസി ഇല്ലാതെ തണുപ്പോടെ ഉറങ്ങാന്‍...

By online desk.06 05 2019

imran-azhar

വേനല്‍ക്കാലം ചൂടിനോടൊപ്പം പലവിധ അസുഖങ്ങളുടെയും കാലം കൂടിയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മതിയായ അളവിലുള്ള ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ ജീവിതത്തിന്റെയും ശരീരത്തിന്റെയും താളം തന്നെ തെറ്റുന്ന അവസ്ഥയാണ്.


വേനല്‍ക്കാലത്ത് പുറത്ത് മാത്രമല്ല, അകത്തിരിക്കുക കൂടി പ്രയാസമേറിയ കാര്യമാണ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.


പകല്‍ സമയത്ത് മാത്രമല്ല , രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്. അതിനാല്‍ ആധുനിക യുഗത്തില്‍ ചൂടിനെ പ്രതിരോധിച്ച് ഉറക്കം സുഗമമാക്കാന്‍ എ.സി., കൂളര്‍, ഫാന്‍ തുടങ്ങി പല ആധുനിക യന്ത്ര ഉപകരണങ്ങളും സാധാരണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കറണ്ട് ബില്ലിന്റെ കാര്യമോര്‍ക്കുമ്പോള്‍...
എന്നാല്‍, ഇനി എ.സി ഇല്ലാതെ തന്നെ വേനല്‍ക്കാലത്ത് തണുപ്പോടെ ഉറക്കം സുഗമമാക്കാം. എ.സി. ഇല്ലാതെ ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

 

. അനാവശ്യമായ ചൂടിന്റെ 30%വും വീടിനുള്ളിലേക്ക് വരുന്നത് ജനലുകള്‍ വഴിയാണ്. പകല്‍ സമയത്ത് ജനലുകള്‍ അടച്ചും കര്‍ട്ടനുകളും മറ്റുമിട്ട് വീടിനുള്ളിലെ താപനില 20% വരെ കുറയ്ക്കാനാവും. പ്രത്യേകിച്ച് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിടക്കുന്ന ജനലകള്‍ വഴി.

. ബ്‌ളാക്കൗട്ട് കര്‍ട്ടന്‍ സൂര്യപ്രകാശത്തെ തടയും. ഇത് ചൂട് വലിച്ചെടുക്കുന്നത് 33% വരെ കുറയ്ക്കും.
. ഉപയോഗിക്കാത്ത മുറികള്‍ അടച്ചുപൂട്ടുക. രാത്രി സമയത്ത് തണുത്ത വായു ഈ മുറികളില്‍ കൂടി പടരുന്നത് ഒഴിവാക്കാം.

. ഫാന്‍ ഹാക്കു ചെയ്ത് ഉപയോഗിക്കാം. വലിയ ഫാനിന് മുമ്പില്‍ ഒരു പാത്രത്തില്‍ ഐസ് വയ്ക്കുക. തണുപ്പ് കൂടും.

. കിടക്കകളില്‍ കോട്ടന്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുക.

. വേനല്‍ക്കാലത്ത് രാത്രി ഊഷ്മാവ് കുറവായിരിക്കും. ഈ സമയത്ത് ജനലുകള്‍ തുറന്നിടുക.

OTHER SECTIONS