അല്‍പ്പമൊരു മുന്‍കരുതലോടെ വേനല്‍ച്ചൂടിനെ നേരിടാം...

By anju.15 04 2019

imran-azhar

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍, പുറത്തേയ്ക്കിറങ്ങേണ്ട സഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാനും കഴിയില്ല. എന്നാല്‍, ചെറിയ ചില മുന്‍കരുതലുകള്‍ വേനല്‍ക്കാലത്തെ ചൂടിനെ നേരിടാന്‍ സഹായകമാണ്.

 

  • ചൂടുകാലത്ത് രാവിലെ പത്തുമണിക്കും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കും ഇടയിലുള്ള വെയില്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഷോപ്പിംഗ് വൈകുന്നേരത്തേക്ക് മാറ്റി വയ്ക്കാം. മറ്റ് യാത്രകള്‍ കഴിവതും നേരത്തെയാക്കാന്‍ ശ്രമിക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കനത്ത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും
  • നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക. പുറത്തേക്കിറങ്ങുമ്പോള്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുന്നതാണ് ഉത്തമം.
  •  വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാം. മഴക്കാലത്ത് മാത്രമല്ല, വേനലിലും ബാഗില്‍ കുടകള്‍ സൂക്ഷിക്കുക.
  • വേനല്‍ക്കാലത്ത് വെയിലേറ്റ് ചര്‍മ്മം കരുവാളിക്കുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്കും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ തിരഞ്ഞെടുക്കാം.
  • കൂളിംഗ് ഗ്‌ളാസ് സ്‌റ്റൈലിന് മാത്രമല്ല, വേനല്‍ക്കാലത്ത് നേത്ര സംരക്ഷണത്തിനും ഉത്തമമാണ്. വെയിലേറ്റ് കണ്ണുകള്‍ ക്ഷീണിക്കാതിരിക്കാനും സൂര്യപ്രകാശം നേരിട്ട് കണ്ണില്‍ പതിക്കാതിരിക്കാനും കൂളിംഗ് ഗ്‌ളാസ് സഹായകമാണ്.
  • വേനല്‍ക്കാലത്ത് സിന്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമമം

OTHER SECTIONS