അല്‍പ്പമൊരു മുന്‍കരുതലോടെ വേനല്‍ച്ചൂടിനെ നേരിടാം

By online desk.13 04 2019

imran-azhar

 

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ പുറത്തിറങ്ങാന്‍ പോലും  മടിക്കുന്നവരാണ്  നമ്മളില്‍ ഭൂരിഭാഗം പേരും.  എന്നാല്‍, പുറത്തേയ്ക്കിറങ്ങേണ്ട സഹചര്യം  പൂര്‍ണ്ണമായും ഒഴിവാക്കാനും  കഴിയില്ല. എന്നാല്‍,  ചെറിയ ചില മുന്‍കരുതലുകള്‍  വേനല്‍ക്കാലത്തെ ചൂടിനെ നേരിടാന്‍ സഹായകമാണ്. 

.ചൂടുകാലത്ത് രാവിലെ പത്തുമണിക്കും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കും ഇടയിലുള്ള വെയില്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഷോപ്പിംഗ് വൈകുന്നേരത്തേക്ക് മാറ്റി വയ്ക്കാം. മറ്റ് യാത്രകള്‍ കഴിവതും നേരത്തെയാക്കാന്‍ ശ്രമിക്കാം. ഒന്നു ശ്രദ്ധിച്ചാല്‍ കനത്ത ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും.

 

.നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുക. പുറത്തേക്കിറങ്ങുമ്പോള്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുന്നതാണ് ഉത്തമം.

 

. വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാം. മഴക്കാലത്ത് മാത്രമല്ല, വേനലിലും ബാഗില്‍ കുടകള്‍ സൂക്ഷിക്കുക.

 

.വേനല്‍ക്കാലത്ത് വെയിലേറ്റ് ചര്‍മ്മം കരുവാളിക്കുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്കും അനുയോജ്യമായ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ തിരഞ്ഞെടുക്കാം.

 

.കൂളിംഗ് ഗ്‌ളാസ് സ്‌റ്റൈലിന് മാത്രമല്ല, വേനല്‍ക്കാലത്ത് നേത്ര സംരക്ഷണത്തിനും ഉത്തമമാണ്. വെയിലേറ്റ് കണ്ണുകള്‍ ക്ഷീണിക്കാതിരിക്കാനും സൂര്യപ്രകാശം നേരിട്ട് കണ്ണില്‍ പതിക്കാതിരിക്കാനും കൂളിംഗ് ഗ്‌ളാസ് സഹായകമാണ്.

 

.വേനല്‍ക്കാലത്ത് സിന്തറ്റിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമമം .

OTHER SECTIONS