ചൂടിനെ നേരിടാന്‍?

By online desk.10 03 2019

imran-azhar

നിത്യേന താപനില ശരാശരിയില്‍ നിന്ന് മുകളിലേക്ക് ഉയരുകയാണ്. ആഗോളതാപനത്തെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ചൂടു കൂടാനുള്ള കാരണമെന്നാണ് കാലാവസ്ഥ ഗവേഷകര്‍ പറയുന്നത്. വേനല്‍മഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും, ടാര്‍ റോഡുകളുടെയും സാമീപ്യവും ചൂടിന്റെ തോത് വര്‍ദ്ധിപ്പിക്കും.

പൊള്ളൂന്ന ചൂടിനെ നേരിടാന്‍ സഹായിക്കുന്ന മുന്‍കരുതലുകളെക്കുറിച്ച് അറിയൂ...

. അന്തരീക്ഷ താപനില ഉയര്‍ന്നിരിക്കുന്ന സമയമായ ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് 03 വരെയുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തിറങ്ങേണ്ടി വന്നാല്‍ കുട ഉപയോഗിക്കുക.
.ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിക്കുന്നത് ശീലമാക്കുക. വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടമാക്കുന്ന ജലാംശത്തിന് പ്രതിവിധിയായി ഈ മാര്‍ഗ്ഗം സാഹയകമാണ്. ദാഹശമനി, കരിക്കിന്‍ വെള്ളം, ഉപ്പിട്ട് നേര്‍പ്പിച്ച കഞ്ഞിവെള്ളം, മോര്, പലതരം ജ്യൂസ് ഉള്‍പ്പെടെയുള്ള മറ്റ് പാനീയങ്ങളും ശീലമാക്കാം.
. തണ്ണിമത്തന്‍ പോലുള്ള ജലാംശം കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ ധാരാളമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

OTHER SECTIONS