ജിംനേഷ്യത്തിനേക്കാള്‍ ഉത്തമം വീട്ടുജോലികള്‍

By online desk.08 10 2019

imran-azhar

 

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഇല്ലാത്ത സമയം ഉണ്ടാക്കി വീട്ടമ്മമാരും ന്യൂ ജനറേഷനും ജിംനേഷ്യത്തില്‍ പോയി മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ട്. എന്നാല്‍ ജിംനേഷ്യത്തിനേക്കാള്‍ ഉത്തമഫലം ഗൃഹജോലികളില്‍ നിന്ന് ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മടിപിടിച്ചിരിക്കാതെ എപ്പോഴും ആക്റ്റീവായി ഇരുന്നാല്‍ തന്നെ കാര്യങ്ങള്‍ ശരിയാവും.

 

പഴയ തലമുറ നന്നായി അദ്ധ്വാനിക്കുന്നവരായതിനാല്‍ അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍, ശരീരം അനങ്ങാതെ ജീവിക്കുന്ന പുതിയ തലമുറ രോഗങ്ങളുടെയും രോഗ സാദ്ധ്യതയുടെയും നടുവിലാണ്.

 

ജിംനേഷ്യത്തില്‍ പോയി മണിക്കൂറുകള്‍ ചെലവഴിച്ച് ഇങ്ങനെ വെറുതെ സമയവും പണവും കളയാതെ കുനിഞ്ഞ് നിവരുന്ന പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള വീട്ടു ജോലികള്‍ ദിവസവും 10 മിനിട്ട് ചെയ്താല്‍ മാത്രം മതി ആഴകും ആരോഗ്യവും സംരക്ഷിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.സ്ത്രീകള്‍ക്ക് മാത്രമല്ല, കുനിഞ്ഞു നിവരുന്ന ജോലികള്‍ പുരുഷന്‍മാര്‍ക്കും ശീലമാക്കാം. കുനിഞ്ഞ് നിവര്‍ന്ന് പേശികള്‍ക്ക് അയവ് വരുത്തുന്ന വീട്ടു ജോലികള്‍ ഉള്‍പ്പെടെയുള്ള ചെറു വ്യായാമം വെറും 10 മിനിട്ട് പതിവായി ചെയ്യുന്നവര്‍ക്ക് ആകാരവടിവോടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാമെന്നാണ് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജരുടെ അഭിപ്രായം. ജിംനേഷ്യത്തെക്കാള്‍ ഉത്തമം സ്വന്തം വീട്ടുജോലികളാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.പൂന്തോട്ടങ്ങളിലെയും തൊടിയിലെയും പുല്ലു ചെത്തല്‍ തുടങ്ങിയ ഗൃഹജോലികള്‍ ഇത് ഹൃദയത്തെ കൂടുതല്‍ സുരക്ഷിതമാക്കും എന്ന് ഗവേഷകര്‍ നിരീക്ഷണ പഠനത്തില്‍ കണ്ടെത്തി.ഇത്തരം ജോലികള്‍ ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. ഇത്തരം വീട്ടുജോലികള്‍ 10 മിനിട്ട് ചെയ്യുമ്പോള്‍ തന്നെ ശരീരത്തില്‍ അതിന്റെ വ്യത്യാസം കണ്ടുതുടങ്ങുമെന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നു. ബാഡ് മിന്റണ്‍, ഗോള്‍ഫ് എന്നിവയും ഗുണകരമാണ്.പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ശരാശരി 47 വയസുള്ള 2109 പേര്‍ ഉള്‍പ്പെട്ട നിരീക്ഷണ പഠനത്തില്‍ പകുതിയോളം പേര്‍ അമിതവണ്ണമുള്ളവരായിരുന്നു. ഇവര്‍ക്ക് ലഘുവ്യായമങ്ങള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നല്‍കിയായിരുന്നു നിരീക്ഷണ പഠനം.

 

പുരുഷന്മാരെ അപേക്ഷിച്ച് വ്യായാമം സ്ത്രീകളിലെ കാര്‍ഡിയോ വാസ്‌കുലാറിന്റെ റിസ്‌ക് കുറയ്ക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. തറ തുടയ്ക്കുന്നതും നിലം വൃത്തിയാക്കുന്നതും തുടങ്ങി എന്‍.എച്ച്.എസ് മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ രണ്ടരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, നീന്തല്‍ എന്നിവയോക്കെ ശീലമാക്കാം.ജിംനേഷ്യത്തില്‍ പോയി സമയം കളയുന്നതിന് പകരം ഓരോ ദിവസവും ആക്ടിവിറ്റികള്‍ ചെയ്യുക എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് മെഡിസിനിലെ മുതിര്‍ന്ന ഗവേഷകര്‍ പ്രൊഫ. നിക്കോള്‍ ഗ്‌ളാസര്‍ പറയുന്നത്. പടികള്‍ കയറുമ്പോഴും ബസ് കയറാന്‍ നടക്കുമ്പോഴുമൊക്കെ ജിമ്മില്‍ ചെയ്യുന്ന പോലുള്ള ഫലം കിട്ടുമെന്നാണ് ഇദ്ദേഹം പറയുന്നത്.

 

OTHER SECTIONS