കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാം

By Anju N P.30 11 2018

imran-azhar


സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്‍ത്തടങ്ങളിലെ കറുപ്പ്. അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും.
അരസ്പൂണ്‍ തേന്‍കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തേന്‍. ചര്‍മ്മത്തിന്റെ തിളക്കത്തിന് വളരെയേറെ സഹായകരമാണ് തേന്‍. വരണ്ട ചര്‍മ്മത്തിനും, മുഖക്കുരുവിനും തേന്‍ ഉത്തമമാണ്. കണ്‍ത്തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയൂ...


. അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.
. കുക്കുമ്പര്‍, തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പ് മറും.
. തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മ്മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.
. പാലില്‍ അല്‍പ്പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.
. തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.
. മുന്തിരി ജ്യൂസ് അലെ്‌ളങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും നല്ലതാണ്.

OTHER SECTIONS