ഉച്ച ഊണിന് ശേഷമുള്ള മയക്കം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു.....

By Abhirami Sajikumar.11 Mar, 2018

imran-azhar

 

ഭക്ഷണത്തിന് ശേഷം ഒരു മയക്കം അത് നൂറിൽ അറുപത് ശതമാനം പേരുടേയും ശീലമാണ്. വയറ് നിറയുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ് എന്നാല്‍ ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണം ക‍ഴിഞ്ഞയുടന്‍ ഉറങ്ങാന്‍ കിടക്കുന്നതും നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് അമിത ജോലി ഭാരമാണ്.ഉറങ്ങി കിടക്കുമ്പോള്‍ നമ്മുടെ ശരീരം വിശ്രമിക്കുന്നതുകൊണ്ട് തന്നെ ദഹനപ്രക്രിയയ്ക്കായി ദഹനേന്ദ്രിയങ്ങള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു.

ഉറക്കത്തിനു ശേഷവും ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നതിന് ഇതാണ് കാരണം. ഇതിനു പുറമെ അമിതഭാരം, ദഹനപ്രശ്നങ്ങള്‍, തുടങ്ങിയവയ്ക്കും ആഹാര ശേഷമുള്ള ഉറക്കം കാരണമാകുന്നു എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

OTHER SECTIONS