ടെന്‍ഷനും സ്‌ട്രെസും അകറ്റാന്‍...!

By anju.06 06 2019

imran-azhar

ദിനം പ്രതിപലവിധ ടെന്‍ഷനുകളെ അഭിമുഖീകരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍, ഇത് നിസാരമായി കണ്ടാല്‍ ടെന്‍ഷന്റെയും സ്‌ട്രെസിന്റെയും തോത് ക്രമാതീതമായി വര്‍ദ്ധിച്ച് വിഷാദം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്നുവരാം. അതിനാല്‍ ടെന്‍ഷനെയും സ്‌ട്രെസിനെയും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കി, ഇവയെ നേരിടനുള്ള ധൈര്യം സ്വമേധേയാര്‍ജ്ജിക്കുക.


ദിവസവും ആളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെന്‍ഷനെയും സ്‌ടെസ്‌സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെന്‍ഷനും സ്‌ട്രെസും മിനിറ്റുകള്‍കൊണ്ട് ഇല്ലാതാകും എന്ന് ജേണല്‍ ഒഫ് ഹാപ്പിനസ് സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലവിങ്‌കൈന്‍ഡ്‌നെസ് എന്ന് മനഃശാസ്ത്ര വിദഗ്ദ്ധര്‍ നല്‍കിയ ഈ വിദ്യ ടെന്‍ഷനും സ്‌ട്രെസും ഉണ്ടാകുന്ന സമയങ്ങളില്‍ നമ്മളിലേക്ക് മാത്രം ഒതുങ്ങി നില്‍ക്കാതെ സങ്കീര്‍ണ്ണ സാഹചര്യങ്ങളിലെ ഒറ്റപ്പെടലുകളെ ഒഴിവാക്കാന്‍ സാഹയകമാണ്.
ആളുകളുമയി സംസാരിക്കുക വഴി സ്‌നേഹം പങ്കുവയ്ക്കുകയും ഇത് പോസിറ്റീവായ മാറ്റങ്ങള്‍ക്ക് കാരണമാകും.


മറ്റുള്ളവര്‍ക്ക് സ്‌നേഹം പങ്കുവക്കുക വഴി ആളുകള്‍ക്ക് സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കും എന്നും ടെന്‍ഷനെ മറികടക്കുക എന്നതാണ് പ്രധാനമെന്നും പഠനം പറയുന്നു.

OTHER SECTIONS