ഗുളിക കഴിയ്ക്കാതെ തലവേദന മാറ്റം; നോക്കാം വഴികൾ

By Preethi Pippi.10 11 2021

imran-azhar

 

പലര്‍ക്കും പലപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ് തലവേദന. ചില രോഗങ്ങളുടെ ലക്ഷണം കൂടിയായി ഇത്. തലവേദനയില്‍ തന്നെ മൈഗ്രേന്‍ പോലുളളവയുമുണ്ട്. ഇത് കൂടുതല്‍ കാഠിന്യം കൂടിയതുമാണ്.

 

 

 

തലവേദനയ്ക്ക്, അതായത് രോഗ ലക്ഷണമായ തലവേദനയ്ക്ക് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

 

 

 

തലവേദന ഉണ്ടാകുമ്പോൾ

നിങ്ങളുടെ മൂക്കിന്റെ മുകളിലുള്ള ഭാഗത്ത് ചെറുതായി അമർത്തുക. നിങ്ങളുടെ മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങൾ ചേരുന്നതും പുരികത്തിന്റെ അടിഭാഗത്തുള്ളതുമായ ഭാഗം ഒരു പ്രഷർ പോയിൻ്റാണ്. ഇങ്ങനെ ചെയ്യുന്നത് തലവേദന ലക്ഷണങ്ങൾ കുറയ്ക്കും. അതല്ലെങ്കിൽ കഴുത്തിന് ഭാഗത്ത് മസാജ് ചെയ്യുക. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് പിരിമുറുക്കങ്ങളും നിങ്ങളുടെ തലവേദനയുടെ ലക്ഷണങ്ങളും ഒരു പരിധി വരെ ഒഴിവാക്കും. തലവേദന കുറയ്ക്കാനും സഹായിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.

 

 

കഫീൻ
കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ ദിവസത്തിൽ ഉടനീളം വളരെയധികം കഴിക്കുന്നത് ചിലപ്പോൾ ഇത് നിങ്ങളുടെ മൈഗ്രൈൻ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. എന്നാൽ, മറ്റു കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് തലവേദന വരുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കോഫി കുടിച്ചാൽ ഇത് വേദന കുറയ്ക്കുന്നതിന് സഹായം ചെയ്യും. എങ്കിലും ഇത് അമിതമായി കഴിക്കരുത് എന്ന് ഓർമ്മിക്കണം. വേദന മാറിക്കഴിഞ്ഞാൽ പിന്നെ ഇത് ഉപയോഗിക്കരുത്. കാരണം കഫീൻ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും എന്നതിനാൽ ഇത് ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും തലവേദന വരുത്താനുള്ള സാധ്യതയുണ്ട്. ഇനി നിങ്ങൾ പതിവായി കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ കഫീൻ രഹിതമായവ തിരിഞ്ഞു പോവുക.

 

 

 

കംപ്രസ്
മൈഗ്രൈൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന വേളയിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഫലപ്രദമായ പരിഹാരമാണിത്. തല വേദനയുള്ളപ്പോൾ ഇതിൻറെ തീവ്രതയും വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിനായി നിങ്ങൾക്ക് ഒരു ജെൽ കംപ്രസ്, ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ അല്ലെങ്കിൽ ഫ്രീസുചെയ്ത പച്ചക്കറികളുടെ ഒരു ബാഗ് തുടങ്ങിയ ഏതും ഉപയോഗിക്കാം. 15 മിനിറ്റ് ഇത് പ്രയോഗിക്കുക. തുടർന്ന് 15 മിനിറ്റ് ഇടവേള എടുക്കുക. ഇത് ചെയ്യുമ്പോൾ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.

 

ഇഞ്ചി ചേർത്ത ചായ
മൈഗ്രേൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന ആളുകൾക്ക് ഇഞ്ചി ചേർത്ത ചായ ഏറ്റവും മികച്ച പരിഹാരമാണ്. ഇഞ്ചിയിൽ നിരവധി പ്രകൃതിദത്ത ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വേദനകളെ കുറയ്ക്കുകയും എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും. തലവേദന ഉണ്ടാവുമ്പോൾ കുറച്ച് ഇഞ്ചി ചായ ഉള്ളിൽ കഴിക്കുന്നതു വഴി ഇത് കുറയ്ക്കാനാവും. തലവേദന ഉള്ളപ്പോൾ ഇഞ്ചി അവശ്യ എണ്ണ നിങ്ങളുടെ നെറ്റിയിൽ മസാജ് ചെയ്യുന്നതും മികച്ച ഗുണങ്ങൾ നൽകും.

 

 

 

OTHER SECTIONS