നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍

By Anju N P.25 May, 2018

imran-azhar


ആധുനിക യുഗത്തില്‍ നാം ഇപ്പോള്‍ നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നിപ്പാ വൈറസിന്റെ പരിണിത ഫലങ്ങള്‍. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചു.

 

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന അസുഖമായ നിപ്പാവൈറസ് വവ്വാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ട്. നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയൂ...

 


. രോഗബാധയുള്ളവരെ പരിചരിക്കുന്നവരും, അവരോട് ഇടപഴകുമ്പോള്‍ കൈയ്യുറകളും മാസ്‌കും ധരിക്കാന്‍ ശ്രദ്ധിക്കുക.


. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്‌ളായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക.


. വവ്വാലോ, മറ്റ് പക്ഷികളോ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. പഴവര്‍ഗ്ഗങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം കഴിക്കുക.


. തുറന്നുവച്ചിരിക്കുന്ന പാനീയങ്ങളും (കള്ള് തുടങ്ങിയവ) മറ്റും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. കഴിവതും ഇങ്ങനെയുള്ള പാനീയങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രമിക്കുക.


. രോഗിയുമായി ഇടപഴകിയാല്‍ കൈകള്‍ ചൂടുവെള്ളവും, സോപ്പും ഉപയോഗിച്ച് കഴുകുക.


. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ്. അതിനാല്‍ രോഗിയുമായുള്ള അടുത്ത ഇടപഴകല്‍ കഴിവതും ഒഴിവാക്കുക.


. രോഗബാധിതരുതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കുക. അവരുടെ വസ്ത്രങ്ങള്‍ കഴുകുകയും ഉണക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധവേണം.

 

സ്വസുരക്ഷാ മാര്‍ഗഘങ്ങള്‍

ആള്‍ക്കഹോള്‍ പോലുള്ള ഹാന്‍ഡ് റബ്ബുകള്‍ ഉപോയിച്ച് കൈ കഴുകുക.
രോഗബാധിതര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ സുരക്ഷിതമായി കൈകാര്യം ചെയ്യുക.
രോഗബാധിതരെയും, രോഗമുണ്ടെന്ന് സംശയിക്കുന്നവരെയും ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുക.
സ്വയം രക്ഷാ സജ്ജീകരണങ്ങളായ മാസ്‌ക്, കൈയുറ (ഗ്‌ളൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുക.
കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

OTHER SECTIONS