ഇനി വെറും സെക്കന്റുകള്‍ കൊണ്ട് കുഞ്ഞിനെ ഉറക്കാം...............

By BINDU PP.20 Apr, 2017

imran-azhar

 

 

 

കുഞ്ഞുങ്ങള്‍ ഉറങ്ങാറില്ലെന്ന് പരാതി പറയുന്ന അമ്മമാര്‍ ചില്ലറയല്ല. എന്നാല്‍ ഇനി വെറും സെക്കന്റുകള്‍ കൊണ്ട് കുഞ്ഞിനെ ഉറക്കാം. കുഞ്ഞ് ഉറങ്ങാതിരിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ല അമ്മയുടേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്.ടിഷ്യൂ പേപ്പര്‍ കൊണ്ടാണ് കുഞ്ഞിനെ വളരെ വേഗത്തില്‍ ഉറക്കാന്‍ പറ്റുന്നത്. ഇത് കുഞ്ഞിന്റെ മുഖത്ത് പല തവണയായി ഉഴിയുമ്പോള്‍ കുഞ്ഞ് ഉറങ്ങാന്‍ തുടങ്ങുന്നു.ഇത്തരത്തില്‍ ടിഷ്യൂ പേപ്പര്‍ മുഖത്ത് തഴുകുമ്പോള്‍ കുഞ്ഞിന്റെ കണ്‍പോളകള്‍ക്ക് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നു. ഇതോടെ കുഞ്ഞ് പൂര്‍ണമായും ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.ഏത് വാശി പിടിച്ച് ഉറങ്ങാന്‍ സമ്മതിയ്ക്കാത്ത കുഞ്ഞിനേയും ഈ മാര്‍ഗ്ഗത്തിലൂടെ നിമിഷ നേരം കൊണ്ട് ഉറക്കാവുന്നതാണ്.ഇത്തരത്തില്‍ വേഗം ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കൊണ്ട് കുഞ്ഞിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാ രക്ഷിതാക്കള്‍ക്കും ഈ വിദ്യ വളരെയധികം ഉപകാരപ്രദമാണ്. സിഡ്‌നിയില്‍ നിന്നുള്ള നാഥന്‍ ഡാലിയോ ആണ് തന്റെ കുഞ്ഞിന് വേണ്ടി ഇത്തരത്തില്‍ ഒരു വിദ്യ കണ്ടു പിടിച്ചത്.

 

 

OTHER SECTIONS