മുഖത്തെ ചെറിയ സുഷിരങ്ങളകറ്റി സുന്ദരിയാകാം...

By anju.11 02 2019

imran-azhar

ആരോഗ്യ സംരക്ഷണ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം. ചികിത്സയും ഡോക്ടറുടെ ഉപദേശവും പ്രമേഹരോഗികള്‍ക്ക് അത്യാവശ്യമാണെങ്കിലും ചില കര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.


പ്രമേഹം ബാധിച്ചവര്‍ വ്യായാമം ചെയ്യേണ്ടത് നിര്‍ബ്ബന്ധമാണ്. ഇതുവഴി ക്ഷീണം കുറയുന്നതിനും പ്രമേഹം ഇല്ലാതാകുന്നതിനും കഴിയും. എന്നാല്‍, പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഷുഗര്‍ എത്രയുണ്ടെന്ന് പരിശേധിച്ചശേഷം മാത്രമേ വ്യായാമം തുടങ്ങാന്‍ പാടുള്ളൂ. ഇതിനായി വിദഗ്ദ്ധരുടെയോ ഡോക്ടര്‍മാരുടെയോ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. വെറുംവയറ്റില്‍ കടുത്ത വ്യായാമങ്ങള്‍ ചെയ്യാന്‍ പാടില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്. മധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സ് വ്യായമസമയത്ത് ഒഴിവാക്കുക. വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാകും പ്രമേഹരോഗികള്‍ പതിവായി ചെയ്യുന്ന വ്യായാമങ്ങള്‍. ചിലര്‍ സൈക്കിള്‍ ചവിട്ടുന്നതും ശീലമാക്കാറുണ്ട്.

 

ഷുഗര്‍നില അപ്രതീക്ഷിതമായി താഴ്ന്നു പോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ സമയങ്ങള്‍ രോഗി ഒരു എമര്‍ജന്‍സി കിറ്റ് കരുതുന്നത് നല്ലതാണ്. കിറ്റില്‍ വെള്ളം, ഗ്‌ളൂക്കോസ്, മിഠായി, മരുന്നുകള്‍ എന്നിവ തീര്‍ച്ചയായും ഉണ്ടാകണം. ക്ഷീണം താങ്ങാന്‍ സാധിക്കില്ലെന്ന് വ്യക്തമായാല്‍ വിശ്രമിക്കുകയോ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കുകയോ ചെയ്യണം. തനിച്ചുള്ള വ്യായാമം ഒഴിവാക്കുന്നതാകും നല്ലത്.


ശരീരത്തിന് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന വ്യായാമം പാടില്‌ള. പാദങ്ങളുടെ സുരക്ഷ എപ്പോഴും ശ്രദ്ധിക്കണം. മുറിവുകള്‍ ഉണ്ടായാല്‍ അണുബാധയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പാദങ്ങളുടെ സുരക്ഷയ്ക്കായി ഷൂസും സോക്‌സും ധരിക്കുകയും വേണം

പ്രമേഹരോഗികള്‍
വ്യായാമം ചെയ്യുമ്പോള്‍ പലപ്പോഴും സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് മുഖത്തുള്ള ചെറിയ ചെറിയ സുഷിരങ്ങള്‍. പാര്‍ശ്വഫലമൊന്നുമില്ലാതെ മുഖത്തെ കുണ്ടും കുഴിയും നികത്തി സുന്ദരിയാകാന്‍...


വെള്ളരിക്കനീരും, നാരങ്ങ നീരും: വെള്ളരിക്ക നീരും നാരങ്ങ നീരും റോസ് വാട്ടറും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പ്പ സമയത്തിനുശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് കളയുക.


മുട്ടയുടെ വെള്ളയും നാരങ്ങ നീരും: മുട്ടയുടെ വെള്ളയും നാരങ്ങ നീരും നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുക. അല്‍പ്പസമയത്തിന് ശേഷം കഴുകിക്കളയാം.
നാരങ്ങാ നീരും തക്കാളിയും: തക്കാളി സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. 4 തുള്ളി നാരങ്ങാ നീരും അല്‍പ്പം തക്കാളി നീരും മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ പാടുകളും സുഷിരങ്ങളും ഇല്ലാതാവും.


ബദാം ഓയിലും നാരങ്ങാ നീരും: നാരങ്ങ നീര് തന്നെയാണ് എവിടേയും കേമന്‍. അല്‍പ്പം ബദാം ഓയിലിനോടൊപ്പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇതും മുഖത്തെ പാടുകളും കുഴികളും ഇല്ലാതാക്കും.

OTHER SECTIONS