മറവിരോഗത്തില്‍ നിന്ന് രക്ഷനേടാന്‍...

By Anju N P.19 May, 2018

imran-azhar


മറവിരോഗത്തില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടുന്നതിന് വ്യായാമവും ഗ്രീന്‍ ടീയും സഹായിക്കുമെന്ന് കണ്ടെത്തല്‍. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇസിജിസി എന്ന ഘടകമാണ് വ്യായാമം ചെയ്തതിന് ശേഷം ശരീരത്തിലെത്തുമ്പോള്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നത്. മിസോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഗ്രീന്‍ ടീയും വ്യായാമവും ഓര്‍മ്മയും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കുന്നതിനായി എലികളില്‍ പരീക്ഷണം നടത്തിയത്.

 

എലികളില്‍ നടത്തിയ പരീകഷണത്തില്‍ ഇക്കാര്യം സത്യമാണെന്ന് തെളിയുകയും ചെയ്തു. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇസിജിസി കലക്കിയ ദ്രാവകം മറവിരോഗം കണ്ടെത്താന്‍ സഹായിക്കുന്ന എ ബീറ്റ ലെവല്‍ അധികമുള്ള എലികള്‍ക്ക് നല്‍കിയതിനുശേഷം അവയെ കുറച്ച് സമയം സ്വതന്ത്രമായി വിട്ടു. അതിനുശേഷം അവയുടെ തലച്ചോര്‍ സൂക്ഷ്മ പരീക്ഷണത്തിന് വിധേയമാക്കിയപേ്പാള്‍ എബീറ്റയുടെ നിരക്ക് കുറഞ്ഞതായി കണ്ടെത്തി. ഇസിജിസി മറവിരോഗം ബാധിച്ച എലികളുടെ തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിക്കുകയായിരുന്നു.

 

പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ തന്നെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നത് പരമ്പരാഗത രീതിയാണ്. ഇതേ മാര്‍ഗമാണ് ഗ്രീന്‍ ടിയും വ്യായാമവും ഉള്‍പ്പെടുത്തി കൊണ്ടുള്ള പരീക്ഷണത്തില്‍ തെളിഞ്ഞതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബയോകെമിസ്ട്രി പ്രൊഫ. ഗ്രേസ് സണ്‍ പറയുന്നു. മറവിരോഗം പരമാവധി അകറ്റി നിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്താനുള്ള പരീക്ഷണത്തിനിടയിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.

 


അല്‍സിഹൈമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള ജേണലിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്രീന്‍ ടീയിലെ ഈ ഘടകത്തില്‍ നിന്നും മറവി രോഗം ഇല്‌ളാതാക്കുന്ന മരുന്നുകള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍ ഗവേഷകര്‍. കുറച്ച് നാളുകള്‍ക്ക്.

 


മുമ്പ് സെന്റ് ലൂയിസിലെ വാഷിങ്ണ്‍ യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ മധുരവും ചോകേ്‌ളലേറ്റുമെല്ലാം അല്‍സിഹൈമേഴ്‌സിന്റെ സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് എ ബീറ്റയുടെ നിരക്ക് വര്‍ദ്ധിക്കുന്നതായും കണ്ടെത്തിയിരുന്നു.

 

OTHER SECTIONS