മൂക്കിലെ ബ്ലാക്ഹെഡ്സില്‍ നിന്നും രക്ഷനേടാന്‍ പതലും പയറ്റി തോറ്റവരാണോ നിങ്ങള്‍....?

By Anju N P.07 Dec, 2017

imran-azhar

 

 

മൂക്കിലെ ബ്ലാക്ഹെഡ്സില്‍ നിന്നും രക്ഷനേടാന്‍ പതലും പയറ്റി തോറ്റവരാണോ നിങ്ങള്‍....? പലപ്പോഴും മുഖ സൗന്ദര്യത്തിന് വില്ലനായി കാണുന്ന ഒന്നാണ് ബ്ലാക് ഹെഡ്‌സ്. പലരും കരുതുന്നത് മുഖത്തെ അഴുക്കാണ് ഇതെന്നാണ്. അതിനാല്‍ ഉരച്ച് കളഞ്ഞ് വൃത്തിയാക്കാന്‍ ശ്രമിക്കും. പക്ഷെ പലപ്പോഴും പരാജയമായിരിക്കും ഫലം. മൂക്കിന് മേല്‍ ഉണ്ടാകുന്ന ബ്ലാക്ഹെഡ്സുകളില്‍ നിന്നും എങ്ങനെ രക്ഷനേടും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ഇത് നീക്കം ചെയ്യാം. അത്തരം ചില വഴികളാണ് ഇവിടെ പറയുന്നത്. ബ്ലാക്ഹെഡ്സ് ഒരു തരം മുഖക്കുരുവാണ്.


രൂപം കൊണ്ടാണ് ഇവ തിരിച്ചറിയുന്നത്. ചര്‍മ്മത്തില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന ചെറിയ കറുത്ത വീക്കമാണിത്. അതിനാലാണ് ബ്ലാക്ഹെഡ്സ് എന്ന പേര് വന്നത്. നെറ്റി, കവിള്‍, മൂക്ക്, വായ്ക്ക് ചുറ്റും എന്നിവ ഉള്‍പ്പെടുന്ന മുഖത്തെ ടി-സോണിലാണ് ബ്ലാക്ഹെഡ്സ് സാധാരണ കാണപ്പെടുക. അതേസമയം ബ്ലാക്ഹെഡ്സ് ഇവിടെ മാത്രമല്ല കാണപ്പെടുക. ഇവ നിങ്ങളുടെ കൈകള്‍, കഴുത്ത്, പുറം, നെഞ്ച്, തോളുകള്‍, കാലുകള്‍ എന്നിവടങ്ങളിലും കാണപ്പെടും. മൂക്കിലെ ബ്ലാക്ഹെഡ്സില്‍ നിന്നും എങ്ങനെ രക്ഷനേടാം. പലരുടെയും നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ബ്ലാക്ഹെഡ്സ്. അതിനാലാണ് ബ്ലാക്ഹെഡ്സുകള്‍ നീക്കം ചെയ്യാനുള്ള മികച്ച മാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്നത്.

 


ഈ വഴികള്‍ ഒരേസമയം ഫലപ്രദവും ചെലവ് കുറഞ്ഞതുമാണ്. ബ്ലാക്ഹെഡ്സ് നീക്കം ചെയ്യാനുള്ള മികച്ച മരുന്നകള്‍ അപൂര്‍വമോ ചെലവ് ഏറിയതോ അല്ല. ഇതില്‍ പലതും പ്രകൃതിദത്തമാണ് നിങ്ങളുടെ അടുക്കളയില്‍ തന്നെ ഇവ കണ്ടെത്താന്‍ കഴിയും. മൂക്കിലെയും അതേപോലെ പുറത്തെയും ബ്ലാക്ഹെഡ്സുകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില പ്രതിവിധികളാണ് താഴെ പറയുന്നത്.

 

നാരങ്ങ നീര്

 

 

 

 

ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടച്ച് ബ്ലാക്ഹെഡ്സിന് കാരണമാകുന്ന മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സങ്കോചഗുണമുള്ള നാരങ്ങാ നീരിന് കഴിയും. സിട്രസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൊളാജന്‍ ഉത്പാദനം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനാല്‍ വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന് വളരെ മികച്ചതാണ്. മുഖചര്‍മ്മത്തിലെ പാടുകളും വരകളും ഒഴുവാക്കാന്‍ ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് വേണം ബ്ലാക്ഹെഡ്സില്‍ പുരട്ടാന്‍. ഇതില്‍ ഒരു പഞ്ഞി മുക്കി ബ്ലാക്ഹെഡ്സില്‍ പുരട്ടുക. പത്ത്മിനുട്ടിന് ശേഷം കഴുകി കളയുക.

 

 

 

ഉലുവ

 

 

മുഖലേപനത്തിന് ഇന്ത്യയിലെ സുഗന്ധവ്യജ്ഞനങ്ങള്‍ വളരെ ഫലപ്രദമാണ്. ഉലുവയുടെ കാര്യത്തിലും മാറ്റമില്ല. ബ്ലാക്ഹെഡ്സിന് പരിഹാരം നല്‍കാന്‍ ഉലുവ വളരെ മികച്ചതാണ്. ഇതിന് പുറമെ മുഖക്കുരു ,കരപ്പന്‍ എന്നിവയും നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ ഉലുവ എടുത്ത് മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുദ്ധീകരിച്ച വള്ളം ചേര്‍ത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം ബ്ലാക്ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. 20 മിനുട്ടിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക. ഈ മുഖലേപനം രാത്രിമുഴുവന്‍ പുരട്ടി വയ്ക്കുന്നതും ഫലപ്രദമാണ്. മികച്ച ഫലം ലഭിക്കുന്നതിന് ശുദ്ധീകരിച്ച വെള്ളത്തിന് പകരം പാലും ഉപയോഗിക്കാം.

 

 

കറുവപ്പട്ട

 

 

 

കറുവപ്പട്ടയും തേനും ചേര്‍ത്തുള്ള ലേപനം ബ്ലാക്ഹെഡ്സ് നീക്കം ചെയ്യാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. മൂക്കിലെ ബ്ലാക്ഹെഡ്സുകള്‍ നീക്കം ചെയ്യുന്നതിനായി ആളുകള്‍ ആദ്യം ഉപയോഗിക്കാന്‍ പഠിച്ച ലേപനങ്ങളില്‍ ഒന്നാണിത്. കറുവപ്പട്ട പൊടി അല്‍പം എടുത്ത് തേനില്‍ ചേര്‍ത്തിളക്കുക. തേന്‍ ലേപനം പോലെ ഇത് ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കുന്നതിന് പഞ്ഞി കഷ്ണങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കുക. മൂന്ന് മിനുട്ടിന് ശേഷം ഇത് നീക്കം ചെയ്യുക.

 

 

 

ചോളപ്പൊടി

 

 

ബേക്കിങ് സോഡ ഉപയോഗിക്കുന്നത് പോലെ തന്നെ ചോളപ്പൊടിയും ഉപയോഗിക്കാം. അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ബ്ലാക്ഹെഡ്സില്‍ പുരട്ടുക.

 

 

ഗ്രീന്‍ ടീ