നന്നായി മുടി വളരാന്‍ ഇങ്ങനെ ചെയ്‌തോളു

By parvathyanoop.25 08 2022

imran-azhar

 

 

അഴകാര്‍ന്ന മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേങ്ങാപ്പാല്‍. മുടി സമൃദ്ധമായി വളരാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്.ഇത് പൂര്‍ണ്ണമായും പ്രകൃതിദത്തമാണ്. മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ ഇതില്‍ അടങ്ങിയിട്ടുണ്ട്.മുടികൊഴിച്ചിലും താരനും കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള രണ്ട് തരം ഹെയര്‍ പാക്കുകളെ കുറിച്ചാണ് പറയുന്നത്.

 

ഒന്നാമതായി ഒരു പാത്രത്തില്‍ അരക്കപ്പ് തേങ്ങാപ്പാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മിശ്രിത പരുവത്തില്‍ ആക്കിയെടുക്കുക. ഈ മിശ്രിതം തലയില്‍ മസാജ് ചെയ്യുക. മുടിവേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ എല്ലായിടത്തും എത്തുന്ന വിധത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക.ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

 

തേന്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. തേങ്ങാപ്പാലുമായി സംയോജിപ്പിക്കുമ്പോള്‍, ഈര്‍പ്പം, പോഷകങ്ങള്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ട് ഇത് മുടിയില്‍ തേങ്ങാ പാലിന്റെ ഗുണപരമായ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.രണ്ടാമതായി ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ തേങ്ങാ പാല്‍, ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു പിടി തുളസി ഇലകള്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക.

 

മുടിവേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ എല്ലായിടത്തും എത്തുന്ന വിധത്തില്‍ മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം, ഇളം ചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

 

കറ്റാര്‍വാഴ ചേര്‍ക്കുന്നത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. തലയോട്ടി വൃത്തിയാക്കുകയും മുടി പൊട്ടുന്നത് ഒരു പരിധി വരെ തടയാനും കറ്റാര്‍വാഴ സഹായിക്കുന്നു.

 

 

OTHER SECTIONS