മഴക്കാലത്ത് വീട്ടിൽ പാമ്പുകൾ വരാതിരിക്കാൻ !!!

By BINDU PP.13 Jun, 2017

imran-azhar 


മഴക്കാലമെത്തി അസുഖങ്ങളുടെകൂടെ ഇഴജന്തുക്കളെയും ഭയക്കേണ്ട സമയമാണ് ഇത്. പാമ്പ് എന്ന് പറഞ്ഞു കേൾക്കുന്നത് തന്നെ പേടിയാണ്. ഈ സമയത്ത് ചെറിയ പുൽക്കൊടികൾ വളരുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഇഴജന്തുക്കളെ കൂടുതൽ ഭയക്കണം. വീട്ടിന്റെ പരിസരങ്ങളിൽ പാമ്പുകൾ ആശ്രയം നേടാനുള്ള സാധ്യത കൂടുതൽ ആണ്. ഓരോ വർഷവും നിരവധിപേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്.


വീടിന്റെ സമീപത്ത് ഉണ്ടാകാനിടയുള്ള പാമ്പുകളെ പറ്റി ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഒരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. പൂന്തോട്ടത്തിൽ ഉണ്ടായിരിക്കുന്ന പാമ്പുകളായിരിക്കില്ല നിങ്ങളുടെ വീടിന്റെ കിടപ്പുമുറിയിൽ കയറുന്നത്. പൂത്തോട്ടത്തിൽ കാണുന്ന പാമ്പുകൾ പൊതുവെ അപകടം കൂടിയ തരത്തിലുള്ളതായിരിക്കും.

 

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ ഒരു പരിധി വരെ പാമ്പുകൾ വരാതെ നമുക്ക് പരിസരം സൂക്ഷിക്കാം.കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വൈക്കോൽ തുടങ്ങി പാമ്പിന് കയറി ഇരിക്കാൻ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.

 

ചില ചെടികൾ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാൻ അവസരമൊരുക്കരുത്.യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

 

വളർത്തുമൃഗങ്ങൾ ഉള്ള സ്ഥലങ്ങൾ പാമ്പുകളെ വല്ലാതെ ആകർഷിക്കാറുണ്ട് .പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകൾ വരുന്നത് പതിവാണ്. പലപ്പോഴും വളർത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകർഷിക്കുന്നത്. അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി എലികളുടെ സാന്നിധ്യവും ഉണ്ടാകാം ഇതും ഒരു പരിധിവരെ എലികളെ ആകർഷിക്കുന്നു.വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക. പൊത്തുകൾ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.

 

OTHER SECTIONS