കൊതുകിനെ ഇനി കൊല്ലാം ഓവീട്രാപ്പിലൂടെ !!!

By BINDU PP.07 Jul, 2017

imran-azhar

 

 


കേരളം പനിച്ചൂടിലാണ്. മുന്നൂറിലധികം പേർ പനി കാരണത്താൽ മരിച്ചു. കേരളത്തിൽ ഡെങ്കി പണിയാൻ കൂടുതലെന്ന് സ്ഥിതീകരിച്ചു. ഇതിനുള്ള പ്രധാകരണം കൊതുകാണ്. സർക്കാരും ജങ്ങളും ഒരുമിച്ചിറങ്ങിയിട്ടും പനിക്ക് മാത്രം ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ല. ദിനംപ്രതി പണിക്കരുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ ഇപ്പോൾ ഇതാ കൊതുകിനെ കൊല്ലാൻ ഫലപ്രദമായ ഒരുപകരണത്തെയാണ് നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത് ഓവീട്രാപ്പ്.

 

എന്താണ് ഓവീട്രാപ്പ് ?

 

ഓവീട്രാപ്പിനു പിന്നിലെ ശാസ്ത്രീയത ആദ്യം പറയാം. പെൺ കൊതുകുകൾ നിരന്തരം മുട്ടയിടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ്. അവയുടെ പ്രത്യത്പാദനം അവ കുടിക്കുന്ന രക്തത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ലഭിക്കുന്ന രക്തത്തിന്റെ അളവനുസരിച്ച് നൂറു മുതൽ ഇരുനൂറു വരെ മുട്ടകളാണ് അവ ഇടുക. അഞ്ചു തവണ വരെ ഇങ്ങനെ മുട്ടയിടാൻ ഒരു പെൺ കൊതുകിനു സാധിക്കും.ഇവ മുട്ടയിടുന്നത് വെള്ളം കെട്ടിക്കിടക്കുന്ന മരക്കുറ്റികൾ, പ്ലാസ്റ്റിക് പാട്ടകൾ, ടയറുകൾ തുടങ്ങി എന്തിനും തൊട്ടടുത്താവാം. ഇവയുടെ മുട്ടകൾ ഒരു വർഷം വരെ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു. മഴ ലഭിച്ചാൽ ഉടനെ ഇവ വിരിഞ്ഞു ലാർവകൾ വെള്ളത്തിലേക്ക് എത്തുന്നു. ഡെങ്കു പരത്തുന്ന ഈഡിസ്‌ പെൺ കൊതുകുകൾ ഒരൊറ്റ ഇടത്ത് മുട്ടകൾ ഇടുന്നതിനു പകരം പറ്റിയ ഒന്നിലേറെ സ്ഥലങ്ങളിൽ മുട്ടകൾ ഇടുന്നു.ഓവീട്രാപ് ഈഡിസിന്റെ ഈ സ്വഭാവമാണ് ഉപയോഗിക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ബക്കറ്റ്, വലിയ കുപ്പികൾ, പൈപ്പുകൾ അങ്ങനെ എന്തും ഉപയോഗിക്കാം.

 

 

കറുത്ത നിറത്തിലുള്ളത് ആവുന്നത് ഉചിതം. ബക്കറ്റിന്റെ മുകൾ ഭാഗത്തിന് അൽപ്പം താഴെയായി ഒരു സുഷിരമിടുക. അതിൽ നെറ്റ്, തുണി അങ്ങനെ എന്തെങ്കിലും ഒട്ടിച്ച് അതിലൂടെ ലാർവക്കോ കൊതുകിനോ രക്ഷപെടാനുള്ള മാർഗം ഇല്ലാതാക്കുക.ശേഷം ഒരു മെഷ്, നെറ്റ് തുടങ്ങിയ എന്തെങ്കിലും മുകളിൽ സുഷിരത്തിന്റെ തൊട്ടുമുകളിൽ വരത്തക്കവണ്ണം സൂക്ഷിക്കുക. വെള്ളം നെറ്റിന്റെ മുകളിലേക്ക് എത്താതിരിക്കാനാണ് സുഷിരം. ഇനി ഇതിൽ വെള്ളം നിറക്കുക, കുളത്തിലെയോ അല്ലെങ്കിൽ മറ്റെവിടേയെങ്കിലുമോ കെട്ടിക്കിടക്കുന്ന വെള്ളമാണ് ഏറ്റവും നല്ലത്. വെള്ളം നിറഞ്ഞു മെഷിനു തൊട്ടു താഴെ വരെ വന്നു നിൽക്കും. നമ്മുടെ ഓവീട്രാപ് റെഡി.ഒരു ഓവീട്രാപ് കൊണ്ട് മാത്രം നിയന്ത്രണം സാധിക്കില്ല. ഈഡിസ് ഒരൊറ്റ സ്രോതസ്സിൽ മാത്രം മുട്ടയിട്ടില്ല എന്നതാണ് കാരണം. കുറെ ഏറെ ഓവീട്രാപ്പുകൾ അൽപ്പം അകലത്തിൽ സജ്ജീകരിക്കുക. മെഷിനു തൊട്ടടുത്ത് വെള്ളമുള്ളതു കാരണം കൊതുകുകൾ അതിലേക്ക് ആകൃഷ്ടരാകുകയും മെഷിൽ മുട്ടയിടുകയും ചെയ്യും. മുട്ട വിരിഞ്ഞു വെള്ളത്തിലേക്ക് ഇറങ്ങുന്ന ലാർവക്ക് പക്ഷെ കൊതുകായി ഒരിക്കലും പുറത്തിറങ്ങാൻ സാധിക്കില്ല. വേണമെങ്കിൽ ഒരൽപം കൊതുകു നാശിനി ഈ വെള്ളത്തിൽ ചേർക്കാം.കൊതുകിനു മുട്ടയിടാൻ സാധിക്കുന്ന എല്ലാ സ്രോതസ്സുകളും ഇല്ലാതാക്കുകയാണ് ആദ്യ പടി. അതിനു ശേഷം ഓവീട്രാപ്പുകൾ പുരയിടത്തിൽ പലയിടത്തായി തൂക്കി ഇടുക. കൊതുകിന്റെ എണ്ണത്തിൽ താമസിയാതെ ഇടിവുണ്ടാകുന്നത് കാണാം.