ഉന്മേഷത്തോടൊപ്പം തടികുറച്ച് ആരോഗ്യത്തോടിരിക്കാന്‍...

By anju.31 05 2019

imran-azhar


പതിവായി രാവിലെ ഒരു കപ്പ് ചൂടു ചായ കുടിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടിരിക്കാന്‍ സഹായകമാണ്. എന്നാല്‍, ഒരു കപ്പ് ഒലോംഗ് ടീ പതിവാക്കിയാലോ...?


കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബി, സി എന്നിവ ഒലോംഗ് ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലോംഗ് ടീ പതിവായി കുടിക്കുന്നത് ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ സഹായകമാണ്.


ഉന്മേഷം മാത്രമല്ല, തടി കുറയ്ക്കാനും, സ്തനാര്‍ബുദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരെ പ്രതി

രോധിക്കാനും ഉത്തമമാണെന്നാണ് ആരോഗ്യ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
മിസൂറിയിലെ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ചൈനീസ് ടീകളിലൊന്നായ ഒലോംഗ് ടീ സ്തനാര്‍ബുദം തടയാന്‍ സഹായിക്കുമെന്ന പഠനം ആന്റി കാന്‍സര്‍ റിസേര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, ബുദ്ധിവികാസത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ ഒലോംഗ് ടീയില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.


ഗ്രീന്‍ ടീയുടെ അതേ ഗുണങ്ങളുള്ള ഒലോംഗ് ടീ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ ഇല്ലാതാക്കുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒലോംഗ് ടീ ചര്‍മ്മ സംരക്ഷണത്തിനും ഏറെ ഉത്തമമാണെന്ന് അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസറായ ചുന്‍ഫ ഹുവാംഗ് പറയുന്നു.

OTHER SECTIONS