പാര്‍ശ്വഫലമില്ലാതെ തടി കുറയ്ക്കാം

By Anju N P.05 12 2018

imran-azhar

അമിത വണ്ണം ആരോഗ്യ - സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍, തടി കുറയ്ക്കാന്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത ഒരു എളുപ്പ ഗൃഹ മാര്‍ഗ്ഗമുണ്ട്. അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഗൃഹമാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...


ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ മതി. നോര്‍ത്ത് അമേരിക്കയിലെ ബ്‌ളാക് ബെര്‍ഗ് വെര്‍ജീനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ടെക്‌നോളജിയിലെ ന്യൂട്രീഷ്യന്‍ റിസര്‍ച്ച് ആയ ബ്രെന്‍ഡ് ഡേവിയാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇതിന് പിന്നിലുള്ള ശാസ്ത്രവും ലളിതമാണ്. വെള്ളം കുടിക്കുമ്പോള്‍ വിശപ്പു കുറയും. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവും കുറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും. വെള്ളത്തിന് പകരം പോഷകഗുണമുള്ള പാനീയങ്ങളോ ആകാം.


രണ്ട് മുതല്‍ എട്ട് ഔണ്‍സ് വരെ വെള്ളം ഭക്ഷണത്തിന് മുമ്പ് കുടിക്കാവുന്നതാണ്. അതുപോലെ ദിവസവും കുടിക്കേണ്ട വെള്ളത്തിന്റെ കാര്യത്തിലും പ്രത്യേക കണക്കു വയ്‌ക്കേണ്ട ആവശ്യമില്ല. എങ്കിലും ദിവസവും സ്ത്രീകള്‍ ഒമ്പതു കപ്പും പുരുഷന്മാര്‍ 13 കപ്പും വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും.

OTHER SECTIONS