കൊളസ്‌ട്രോള്‍ കുറക്കാം...ഇവ കഴിക്കൂ...

By anju.18 Aug, 2017

imran-azhar

 

 

രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്‌ട്രോള്‍ ആണ്. വളരെ ചെലവില്ലാതെ വീട്ടില്‍ത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. അവയേതൊക്കെയെന്നു അറിയാം

 

 • ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം
 • കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.
 • സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഒലിവ് എണ്ണ ഉപയോഗിക്കുന്നതു പോലെ നമ്മുടെ പാചകത്തിലും ഉപയോഗിക്കാവുന്നതാണ് കാരണം ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
 • ഇതിലെ മോണോഅണ്‍സാറ്റുറേറ്റഡ് ഫാറ്റ് ഘടകം മോശം കൊളസ്‌ട്രോള്‍ അളവിനെ നിയന്ത്രിക്കുന്നു. കൂടാതെ, നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധിയായ അസുഖങ്ങളെ പ്രതിരോധിക്കാന്‍ നല്ല കൊളസ്‌ട്രോളുകള്‍ സഹായിക്കുന്നു.
 • രക്തത്തിലെ ട്രൈഗ്‌ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്‌ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.
 • ബദാമിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ് ശരീരത്തിനാവശ്യമായ നല്ല കൊള്‌സ്‌ട്രോള്‍ കൂടുകയും കുടവയര്‍ കുറയുകയും ചെയ്യും.
 • മീന്‍ നോണ്‍ വെജ് പ്രിയമുള്ളവര്‍ക്ക് ഇറച്ചി കുറച്ച് മീന്‍ കഴിയ്ക്കാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. മീന്‍ വറുത്തു കഴിയ്ക്കാതെ കറിയായോ, ബേക്കിംഗ്, ഗ്രില്ലിംഗ് വഴികളോ ഉപയോഗിയ്ക്കാം.
 • ഓട്ട്‌സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്‌സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാന്‍ ഓട്‌സിന് കഴിവുണ്ട്.
 • സോയാബീന്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്. 
 • ഗ്രീന്‍ ടീ : ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും 

   

 • ഇഞ്ചി : വെറുതെ ചവച്ചു കഴിക്കുന്നതും ചായയില്‍ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉദര പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ് ഇഞ്ചി 

   

 • കാന്താരിമുളക് : ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.

 

OTHER SECTIONS