താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും കോക്കനട്ട് ഷാമ്പൂ

By anju.02 11 2018

imran-azhar

കേശ സംരക്ഷണ കാര്യത്തില്‍ അകാല നര, താരന്‍, തലമുടിക്ക് ബലക്കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് നമ്മളില്‍ പലരും.
അകാലനര വരാനും മുടി പെട്ടെന്ന് പൊട്ടാനും പ്രധാനകാരണം ഷാംപൂവിന്റെ അമിത ഉപയോഗമാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ കെമിക്കലുകളില്ലാത്ത ഷാമ്പൂ തയ്യാറാക്കാം.


തലമുടിക്ക് ബലം നല്‍കാനും, മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും അകാല നരയെ പ്രതിരോധിക്കാനും സഹായിക്കുന്ന നാളികേര ഷാമ്പുവിനെക്കുറിച്ച് അറിയൂ...


ആവശ്യമുള്ള സാധനങ്ങള്‍: ചേരുവകള്‍: ഗ്‌ളിസറിന്‍ അര കപ്പ്, തേങ്ങ പാല്‍ അര കപ്പ്, ലിക്വഡ് സോപ്പ് ഒരു കപ്പ്, വെളിച്ചെണ്ണ നാല് സ്പൂണ്‍, ലാവന്റര്‍ ഓയില്‍ 10 തുള്ളി.


തയ്യാറാക്കേണ്ട വിധം: ആദ്യം ഒരു ബൗളില്‍ തേങ്ങ പാലും, ഗ്‌ളിസറിനും ഒരുമിച്ച് ചേര്‍ക്കുക. ശേഷം വെളിച്ചെണ്ണയും ലാവന്റര്‍ ഓയിലും ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ശേഷം ലിക്വഡ് സോപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ദിവസം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം: സാധാരണ ഷാമ്പു ഉപയോഗിക്കുന്നതുപോലെ നാളികേര ഷാമ്പു ഉപയോഗിക്കാം. താരന്‍ അകറ്റാനും മുടി തഴച്ച് വളരാനും ഏറെ ഉത്തമമാണ് ഈ കോക്കനട്ട് ഷാമ്പൂ

 

OTHER SECTIONS