'ചായ ഇല്ലാതെ നമ്മുക്ക് എന്തു ആഘോഷം' ഇറാനി ചായ ഉണ്ടാക്കിയാലോ?

By Online Desk .07 08 2019

imran-azhar

 

 

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ


വെള്ളം -500 എം എൽ, സ്ട്രോംഗ്‌ ചായ പൊടി -2 ടേബിൾ സ്പൂൺ, പാൽ. - 300 എം എൽ, എവാപൊറേറ്റഡ്‌ മിൽക്ക്‌ - 200 എം എൽ, ഏലക്കായചതച്ചത് - 4 എണ്ണം, പഞ്ചസാര - 3 ടേബിൾ സ്പൂൺ


തയ്യാർ ആക്കുന്ന വിധം


വെള്ളം , ചായപ്പൊടി , ഏലക്ക, പഞ്ചസാര എന്നിവ ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പകുതി ആവുന്നവരെ ചെറിയ തീയിൽ അടച്ചു വെച്ച് തിളപ്പിക്കുക .(15-20 മിനിറ്റ്‌ ). കൂടെ തന്നെ വേറെ പാത്രത്തിൽ 300 എം എൽ പാൽ തിളച്ചു വരുമ്പോൾ 1ടിൻ evaporated milk (200ml) ചേർത്ത് അതും (15-20 മിനിറ്റ്‌ ) ചെറു തീയിൽ ഇളക്കി കുറുക്കി എടുക്കുക. വെള്ളം ഒരു വിധം വറ്റി നല്ല ക്രീമി ആവുമ്പോൾ ഈ പാൽ കൂട്ട് സ്ട്രോങ്ങ് ചായയിലേക്ക് ഒഴിച്ചു ഇളക്കി അരിച്ചു ഉപയോഗിക്കാം . കൂടുതൽ മധുരം വേണമെങ്കിൽ ചേർക്കാം. ഒരു സ്പെഷ്യൽ വെറൈറ്റി ടേസ്റ്റ് ആണിതിന്‌. ഇടക്ക് വല്ലപ്പോഴും ഈ ക്രീമി ഇറാനി ചായ ഒന്നു പരീക്ഷിക്കാം .

OTHER SECTIONS