മഷ്‌റൂം സൂപ്പ് ആരോഗ്യത്തിന് ഏറെ ഗുണകരം

By BINDU PP.14 Mar, 2017

imran-azhar

 

 

 

മഷ്‌റൂം സൂപ്പ് എല്ലാവർക്കും ഇഷ്ടമാണ് ......... പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് സൂപ്പ്.പലതരം സൂപ്പ് നമ്മൾ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ട്.എന്നാൽ മഷ്‌റൂം സൂപ്പ്പലർക്കും അറിയില്ല . ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം.
കൂണ്‍, കുരുമുളക് എന്നിവ ഉപയോഗിച്ച് മഷ്‌റൂം പെപ്പര്‍ സൂപ്പ് ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,


മഷ്‌റൂം ചെറുതായി അരിഞ്ഞത്-200 ഗ്രാം

തക്കാളി-2
ചെറിയുള്ളി-8
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
വെള്ളം-2 കപ്പ്
ഉപ്പ്
മല്ലിയില
കറിവേപ്പില
തയ്യാറാകുന്ന രീതി

ബട്ടര്‍ ഒരു പാനില്‍ ചൂടാക്കി ഇതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞതു ചേര്‍ത്തിളക്കുക.
ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, പുതിനയില, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വഴറ്റുക.
ഇതിലേയ്ക്കു തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കണം.
ഇതിലേയ്ക്കു വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക.
എല്ലാം വെന്തുടഞ്ഞു പാകമാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കാം.

 

OTHER SECTIONS