പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം?

By online desk .13 11 2019

imran-azhar

 

 

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധമുണ്ടാക്കല്‍ തന്നെയാണ് ഇതിനെ ചെറുക്കാനുള്ള പ്രധാന മാര്‍ഗം. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പ്രമേഹരോഗമുണ്ടെങ്കില്‍ പാരമ്പര്യമായി പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്‍സുലിന്റെ അളവ് കുറയുന്നതോടെ, അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടെ കോശങ്ങളിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. അങ്ങനെ വരുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയിരിക്കും. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രമേഹം എന്ന രോഗാവസ്ഥയില്‍ സംഭവിക്കുന്നത്. വിശപ്പ് കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, ദാഹം കൂടുക എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചികിത്സയില്ലാതെ തുടര്‍ന്നാല്‍ പ്രമേഹം മരണത്തിന് വരെ കാരണമായേക്കാം.

 

പ്രമേഹം-കാരണങ്ങൾ

 

* പൊണ്ണത്തടി
* മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ
*.വൈറസ് ബാധ
*രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
*അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് 90 ശതമാനം വരെ പ്രമേഹം പിടിപെടാൻ സാധ്യതയുണ്ട്.

 

================================================================
പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധത്തപ്പെടുക  :

ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ,
തിരുവനന്തപുരം.
ഫോൺ  : 098460 40055

അപ്പോയിന്മെന്റുകൾക്ക് :  ക്ലിക് ചെയ്യുക
 
================================================================

 

OTHER SECTIONS