മൊരിച്ചില്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം

By anju.12 01 2019

imran-azhar

 

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞുകാലം ഒരു വെല്ലുവിളി തന്നെയാണ്. വരണ്ട് ഡൈ ആകുന്നതിനോടൊപ്പം ചര്‍മ്മം മൊരിഞ്ഞ് അടരുന്നതും നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന മഞ്ഞുക്കാല ചര്‍മ്മ പ്രശ്‌നമാണ്.
മൊരിച്ചില്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഗൃഹ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ ജെല്‍ ചര്‍മ്മത്തില്‍ തേച്ച് നല്ലതു പോലെ മസ്‌സാജ് ചെയ്യുന്നത് പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്. ആഴ്ചയില്‍ മൂന്നോ - നാലോ പ്രാവശ്യം ഇപ്രകാരം ചെയ്യുന്നത് മൊരിച്ചിലകറ്റി തിളക്കമാര്‍ന്ന ചര്‍മ്മം സ്വന്തമാക്കാം.


തേനും നാരങ്ങയും: പ്രശ്‌ന പരിഹാരത്തിന് ഉത്തമ പ്രതിവിധിയാണ് തേന്‍ - നാരങ്ങ മിശ്രിതം. അല്‍പ്പം നാരങ്ങ നീരില്‍ അത്ര തന്നെ അളവില്‍ തേന്‍ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇത് മൊരിച്ചില്‍ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.


പപ്പായ: മൊരിച്ചില്‍ അകറ്റി ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിറം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ് പഴുത്ത പപ്പായ. നല്ലതുപോലെ പഴുത്ത പപ്പായ മിക്‌സിയില്‍ ഒന്ന് അടിച്ച് പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ തേച്ച് നല്ലതുപോലെ മസാജ് ചെയ്യുക. അല്‍പസമയത്തിനുശേഷം കഴുകി കളയുക. മൊരിച്ചില്‍ മാത്രമല്ല, ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ് പപ്പായ.


തൈര്: മൊരിച്ചില്‍ അകറ്റി ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന നല്ലൊരു മോയ്‌സ്ചുറൈസറാണ് തൈര്.


ആപ്പിള്‍: ആപ്പിള്‍ നല്ലതുപോലെ മിക്‌സിയില്‍ അരച്ച് പേസ്റ്റാക്കി ചര്‍മ്മത്തില്‍ തേയ്ക്കുന്നത് മൊരിച്ചില്‍ അകറ്റുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.


പഴം: മൊരിച്ചില്‍ അകറ്റി സൗന്ദര്യസംരക്ഷണത്തിന് സഹായകമായ ഉത്തമ പ്രതിവിധിയാണ് പഴം. പേസ്റ്റ് രൂപത്തിലാക്കിയ പഴം ചര്‍മ്മത്തില്‍ തേച്ച് നല്ലതുപോലെ മസാജ് ചെയ്യുന്നത് മൊരിച്ചില്‍ ഇല്ലാതാക്കി ചര്‍മ്മാരോഗ്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
പഴത്തോടൊപ്പം അല്‍പ്പം തൈരുക്കൂടി മിക്‌സ് ചെയ്ത് തേയ്ക്കുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ സഹായകമാണ്.

OTHER SECTIONS