വായിലെ അര്‍ബുദം തടയാം.......

By BINDU PP.06 Feb, 2017

imran-azhar

 

 

 

ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ഥികള്‍, അണ്ണാക്ക്‌ ,ചെറുനാക്ക്‌,മോണകള്‍, തൊണ്ട,നാക്ക്‌, നാക്കിന്‌ താഴെയുള്ള ഭാഗം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്‌ വായ. ഇതിലേത്‌ ഭാഗത്ത്‌ അര്‍ബുദം വന്നാലും വായ്‌ അര്‍ബുദം എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ ഭാഗങ്ങളില്‍ ശരീര കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുന്നതാണ്‌ ഇതിന്‌ കാരണം. ദിവസം കളയും ചീത്ത ശീലങ്ങള്‍ പ്രായത്തിനനുസരിച്ച്‌ വായിലെ അര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയും ഉയരുന്നതായി കാന്‍സര്‍ ഏജന്‍സി പറയുന്നു. ഇതിന്‌ പുറമെ മറ്റ്‌ നിരവധി കാരണങ്ങളും വായില്‍ അര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നത്‌ അപകട സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും.

 

പുകയിലയുടെ ഉപയോഗം

 


പുകയിലയുടെ ഉപയോഗം സിഗരറ്റ്‌, ചുരുട്ട്‌, പൈപ്പ്‌ തുടങ്ങി ഏത്‌ തരം പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും വായില്‍ അര്‍ബുദം ഉണ്ടാകുന്നതിന്‌ കാരണമാകും. എത്ര സിഗരറ്റ്‌ വലിക്കുന്നുവോ അതിനുസൃതമായി വായില്‍ അര്‍ബുദം വരാനുള്ള സാധ്യതയും ഉയരും. പുകയിലയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ അപകട സാധ്യതയും കുറയ്‌ക്കാം.

 

മദ്യത്തിന്റെ ഉപയോഗം

 

മദ്യത്തിന്റെ ഉപയോഗവും വായില്‍ അര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ത്തും. ദിവസം എത്ര മദ്യം ഉപയോഗിക്കുന്നു എന്നതിനുസരിച്ച്‌ അപകടസാധ്യതയും കൂടും. മദ്യപിക്കാത്തവരേക്കാള്‍ ദിവസവും മദ്യപിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്‌.

 

 

സൂര്യപ്രകാശം

 

സൂര്യപ്രകാശം ഏറെ ഏല്‍ക്കുന്നത്‌ ചര്‍മാര്‍ബുദം പോലെ തന്നെ വായിലെ അര്‍ബുദത്തിന്റെയും സാധ്യത ഉയര്‍ത്തും പ്രത്യേകിച്ച്‌ ചുണ്ടില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂട്ടും. സൂര്യപ്രകാശം അധികം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക. സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരികയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ചുണ്ടിലും ഉപയോഗിക്കുക.

 

വായുടെ ആരോഗ്യം നിലനിര്‍ത്തുക

 

ആരോഗ്യമുള്ള വായ്‌ക്ക്‌ അര്‍ബുദ സാധ്യതയെ ചെറുത്ത്‌ നിര്‍ത്താനുള്ള ശേഷിയുണ്ടാകും.പല്ലുകളും നാവും എന്നും വൃത്തിയാക്കുക.

 


വ്യായാമം

 

സ്ഥിരമായുള്ള വ്യായാമം രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി നല്‍കുകയും ചെയ്യും

 

ആരോഗ്യദായകമായ ഭക്ഷണം

 

ബീന്‍സ്‌, കാബേജ്‌, കോളിഫ്‌ളവര്‍ പോലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഗ്രീന്‍ ടീ, തക്കാളി, ചണവിത്ത്‌ തുടങ്ങിയവ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്‌ . ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 

 

OTHER SECTIONS