ലിപ്സ്റ്റിക്ക് ഇടുമ്പോള്‍ ശ്രദ്ധിക്കാന്‍ പത്ത് കാര്യങ്ങള്‍....

By Anju N P.02 Dec, 2017

imran-azhar

 

ചുണ്ടുകള്‍ മനോഹരമായിരിക്കുന്നതിന് വലിയ പങ്കു വഹിക്കുന്നുണ്ട് ലിപ്സ്റ്റിക്കുകള്‍..ആഘോഷങ്ങളിലും മറ്റു പരിപാടികളിലും നിങ്ങളെ വ്യത്യസ്ഥരാക്കാന്‍ ഇതിന് സാധിക്കും. പലപ്പോഴും ശരിയല്ലാത്ത രീതിയില്‍ ലിപ്സ്റ്റിക്ക് അണിയുന്നതാണ് പലരുടെയും മുഖത്തെ അഭംഗിക്ക് കാരണം. ശരിയായ രീതിയില്‍ ലിപ്സ്റ്റിക്ക് അണിയുന്നതിനായി ചില ടിപ്‌സുകളിതാ.....

 

1.ചുണ്ടുകള്‍ വൃത്തിയാക്കുക


വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക.

 

2.ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍


പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധികനേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

 


3.പെര്‍ഫെക്ട് ഷെയിപ്പിന്


ലിപ് പെന്‍സില്‍

ചുണ്ടിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തുക.

 


4.ദീര്‍ഘനേരം നിലനില്‍ക്കാന്‍


ബ്രഷ് ഉപയോഗിക്കുക
വളരെ സാവധാനം ബ്രഷ് ഉപയോഗിച്ചുവേണം ലിപ്സ്റ്റിക് ഇടാന്‍. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും.

 

5.അധികമായ ലിപ്സ്റ്റിക് ഒപ്പിയെടുക്കുക


ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച് അധികം വന്ന ലിപ്‌സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച് ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാകും.

 


6.ലിപ്സ്റ്റിക് പല്ലില്‍ പറ്റരുത്


ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.

 


7.കണ്‍സീലര്‍ ഉപയോഗിക്കുമ്പോള്‍


ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകര്‍ഷകമാക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം നല്‍കുന്നതിലപ്പുറം ചുണ്ടിന്റെ ഭംഗിയെ എടുത്തുകാട്ടും.

 


8. ലിപ്‌ഗ്ലോസ് ഉപയോഗിക്കുമ്പോള്‍


ചുണ്ടുകള്‍ക്ക് ഈര്‍പ്പവും തിളക്കവും പ്രദാനം ചെയ്യുന്ന ലിപ്‌ഗ്ലോസുകള്‍ ചുണ്ടില്‍ പുരട്ടാന്‍ താല്‍പര്യമില്ലാത്തവര്‍ മേല്‍ചുണ്ടിലോ കീഴ്ചുണ്ടിലോ ഒരു തുള്ളി ഗ്ലോസ് ഉപയോഗിച്ചാല്‍ മതിയാകും.

 


9.ന്യൂഡ് ലിപ്സ്റ്റിക്


മുഖത്തിന്റെ നിറത്തേക്കാള്‍ അല്‍പം കൂടി മുന്നോട്ടു നില്‍ക്കുന്ന നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കില്‍ ഇരുണ്ട ചര്‍മ്മമുള്ളവര്‍ തവിട്ടുനിറവും തിരഞ്ഞെടുക്കുക.

 


10ചുവപ്പ് ലിപ്സ്റ്റിക് എല്ലാവര്‍ക്കും യോജിക്കുമോ?


ചുവപ്പില്‍ ചില കോംബിനേഷന്‍ നിറങ്ങള്‍ എല്ലാവര്‍ക്കും യോജിക്കും. ചുവപ്പും നീലയും കോമ്പിനേഷന്‍ വെളുത്ത നിറക്കാര്‍ക്ക് നന്നായി ചേരും. ഒലീവ് നിറത്തിലുള്ളവര്‍ക്ക് റെഡ്-ഓറഞ്ച് കോമ്പിനേഷന്‍ ഉത്തമം. ഇരുണ്ട നിറക്കാര്‍ക്ക് ബര്‍ഗണ്ടി റെഡ് ആണ് ചേരുക.

 

OTHER SECTIONS