പുകവലിയോ....! ക്യാന്‍സറില്‍ നിന്ന് രക്ഷ നേടാന്‍ ഈ ഫലങ്ങള്‍ ശീലമാക്കൂ....

By Anju N P.07 May, 2018

imran-azhar

ദോഷവശങ്ങള്‍ അറിയാമായിരുന്നിട്ടും ഒഴിവാക്കാനാവാകാത്ത വിധം പുകവലി ശീലമാക്കിയവരാണോ നിങ്ങള്‍? എങ്കില്‍ ഈ പഴങ്ങള്‍ കഴിക്കൂ, നിങ്ങള്‍ക്ക് കാന്‍സറില്‍ നിന്ന് രക്ഷനേടാം.


പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. എന്നാല്‍, പഴങ്ങളുടെ നിറങ്ങളും ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമമാണ്. പഴങ്ങളുടെ നിറങ്ങള്‍ക്ക് കാന്‍സറിനെ പോലും ചെറുത്ത് നിര്‍ത്താനുള്ള കഴിവുണ്ട് എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.


ഓറഞ്ച്, ബട്ടര്‍നട്ട്, പീച്ച് പപ്പായ, സ്വീറ്റ് റെഡ് പെപ്പര്‍ എന്നീ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്‌റ്റോസാന്തിന് ശ്വാസകോശങ്ങളില്‍ ഉണ്ടാകുന്ന കാന്‍സര്‍ വരാതെ സംരക്ഷിക്കാന്‍ സഹായകമാണെന്ന് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ തെളിയിക്കപെ്പട്ടിരിക്കുന്നു.
പുകവലി മൂലമുണ്ടാകുന്ന കാന്‍സറിനെ ചെറുക്കാന്‍ ബീറ്റ ക്രിപ്‌റ്റോസാന്തിന് കഴിവുണ്ട്. പുകവലി കാരണം ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടൂന്ന നിക്കോട്ടിനെ ശ്വാസ കോശത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇത് കാന്‍സറിനെ പ്രതിരോധിക്കുന്നു.

OTHER SECTIONS