ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

By Online Desk .20 09 2019

imran-azhar

 

 

ആരോഗ്യ സംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് രക്തധമനിയിലെ സമ്മര്‍ദ്ദം എല്ലായ്പ്പോഴും അസാധാരണമാംവിധം ഉയര്‍ന്ന നിരക്കിലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍, ഇവര്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍വാതം, കിഡ്‌നി സംബന്ധമായ തകരാറുകള്‍ എന്നിവയിലേക്ക് എത്തിച്ചേരാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പാലിക്കേണ്ട ചില ഭക്ഷണ രീതിയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പാലിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ച് അറിയൂ...


ഉയര്‍ന്ന രക്തസര്‍മ്മദ്ദത്തെ രണ്ടായി തിരിക്കാം. പ്രൈമറി രക്തസമ്മര്‍മ്മദ്ദവും സെക്കണ്ടറി രക്തസര്‍മ്മദ്ദവും. 90 ശതമാനം പേരിലും പ്രൈമറി രക്തസമ്മര്‍ദ്ദമാണുള്ളത്. ജനിതക കാരണങ്ങളും തെറ്റായ ജീവിതശൈലിയുമാണ് ഇതിന്റെ കാരണങ്ങള്‍. തെറ്റായ ജീവിതശൈലി എന്നതിലുള്‍പെ്പടുന്നത് അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയാണ്. ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ശരിയായരീതിയിലുള്ള മരുന്നുകളുടെ പ്രയോഗം കൊണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാം.

 

OTHER SECTIONS