കണ്‍തടത്തിലെ കറുപ്പകറ്റാന്‍

By Anju N P.15 11 2018

imran-azhar

കണ്ണിനു ചുറ്റുമുള്ള മൃദുല ചര്‍മ്മത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ബദാം എണ്ണ. കണ്‍തടത്തിലെ കറുപ്പ് നിറം അകറ്റാന്‍ നിത്യേനെ ഇത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.


. അല്‍പ്പം കുക്കുമ്പര്‍ നീരില്‍, ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറും.
. കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പ് അകലും
. തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മ്മത്തിന്റെതിളക്കത്തിനും കണ്‍തടത്തിലെ കറുപ്പ്കറ്റാനും നല്ലതാണ്.
. പാലില്‍ അല്‍പ്പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുക. കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഇത് സഹായകമാണ്.
. തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ തേയ്ക്കുക. കണ്‍തടങ്ങളിലെ കറുപ്പിനെ പരിഹരിക്കാം.
. മുന്തിരി ജ്യൂസ് അലെ്‌ളങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും നല്ലതാണ്.
.ഒരു വെള്ളരി കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ഈ കഷ്ണങ്ങളില്‍ രണ്ടെണ്ണം രണ്ടു കണ്ണുകളിലെയും കണ്‍തടത്തില്‍ 10 മിനിറ്റ് നേരം വച്ച ശേഷം കഴുകി കളയുക.
.ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് ഉടച്ച് നീരെടുക്കുക. ഒരു പഞ്ഞി ഈ നീരില്‍ മുക്കി കണ്ണുകള്‍ അടച്ച് അതിന് മീതെ വയ്ക്കുക.

OTHER SECTIONS