പ്രകൃതിദത്ത ഗൃഹ മാര്‍ഗ്ഗങ്ങളിലൂടെപുളിച്ച് തികട്ടലിനെ പ്രതിരോധിക്കാം

By Anju N P.15 11 2018

imran-azhar


പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് അസിഡിറ്റിയും ദഹന പ്രശ്‌നങ്ങളും പുളിച്ച് തികട്ടലും. എന്നാല്‍, ഇത് വളരെ കാര്യമായ ആസുഖമായി കാണാതെ മുന്നോട്ട് പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാല്‍ ഉടന്‍ തന്നെ പരിഹാരം കാണണം. അലെ്‌ളങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്.


പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഗൃഹവൈദ്യമുണ്ട്. പുളിച്ച് തികട്ടലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഗൃഹമാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


തുളസിയില: തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിനെ പരിഹരിക്കാന്‍ നല്ലതാണ്.


ഗ്രാമ്പൂ: ഗ്രാമ്പൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്റെ അളവ് ഉയര്‍ത്തുന്നു. ഇത് പുളിച്ച് തികട്ടല്‍ മാത്രമല്‌ള, മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.


വാഴപ്പഴം: പുളിച്ച് തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുക മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്‌നങ്ങളെയും പ്രതിരോധിക്കും.


പാല്‍: നല്ലത് പോലെ തണുത്ത പാല്‍ കുടിക്കുന്നതും പുളിച്ച് തികട്ടലിന് പരിഹാരമാണ്. അസിഡിറ്റി കുറയ്ക്കുകയും, പാലിലെ കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.


ഇഞ്ചി: ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ച് തികട്ടല്‍ ഒഴിവാക്കുന്നതിനും ഇഞ്ചി നല്ലതാണ്.


ഞാവല്‍പ്പഴം: ഞാവല്‍പ്പഴം കഴിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രതിരോധിക്കും. ഞാവല്‍പ്പഴം ഭക്ഷണ ശേഷം കഴിക്കുന്നതാണ് നല്ലത്. ഇത് എല്ലാ തരത്തിലുള്ള വയറിന്റെ അസ്വസ്ഥതകളും ഇല്ലാതാക്കും.


ജീരകം: പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ ജീരകം തിളപ്പിച്ച വെള്ളം ഭക്ഷണ ശേഷം കുടിക്കുക. ഇത് വയറ്റിലെ അസ്വസ്ഥതകളും പുളിച്ച് തികട്ടലും ഇല്‌ളാതാക്കുന്നു.


കാരറ്റ് ജ്യൂസ്: കാരറ്റ് ജ്യൂസ് കഴിക്കുന്നതും വയറ്റിലെ പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു.
മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്‌ളാതാക്കുന്നതിനും ദഹനത്തിനും കാരറ്റ് ജ്യൂസ് നല്ലതാണ്.

OTHER SECTIONS