ഉള്ളുള്ള മുടിക്ക് തൈര് പരീക്ഷിക്കൂ....

By Anju N P.29 Dec, 2017

imran-azhar

 

 

മിക്ക പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ് തഴച്ചുവളരുന്ന മുടി. എല്ലാവര്‍ക്കും ഒരു പോലെ മുടി വളരാന്‍ സാധ്യതയില്ല. ചിലരില്‍ നല്ലതു പോലെ വളരും എന്നാല്‍ ചിലരിലാകട്ടെ മുടി വളര്‍ച്ച താരതമ്യേന കുറവായിരിക്കും. പക്ഷേ അല്‍പം ശ്രദ്ധിച്ചാല്‍ ഉള്ള മുടിയെ സംരക്ഷിച്ച് നിര്‍ത്താം. അതും ആരോഗ്യമുള്ള മുടിയാക്കി മാറ്റാം.  അതിന് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. വെറും തൈര് ഉപയോഗിച്ച് മുടി വളര്‍ത്താം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 


തൈരും ഒലീവ് ഓയിലും


തൈരും ഒലീവ് ഓയിലുമാണ് മറ്റ് പരിഹാരമാര്‍ഗ്ഗം. തൈര് ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു.

 


തേനും തൈരും


തൈരും തൈനും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

 

താരനെ പ്രതിരോധിയ്ക്കുന്നു


താരനെ പ്രതിരോധിക്കുന്നതിനും മുടിയിലുണ്ടാകുന്ന മറ്റ് അലര്‍ജികള്‍ക്കും തൈര് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ മറ്റ് പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം നല്‍കാന്‍ തൈരിന് കഴിയും.

 


മുടിനാരിഴക്ക് ബലം നല്‍കാന്‍

മുടി നാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം ഒന്ന് വേറെ തന്നെയാണ്.


തലക്ക് തണുപ്പ് തലക്ക്

 തലക്ക് തണുപ്പ് നല്‍കുകയും മുടിക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു തൈര്.

OTHER SECTIONS