ഇയര്‍ഫോണ്‍ ഉപയോഗിക്കാം...വളരെ ചെറിയ ശബ്ദത്തില്‍ മാത്രം..

By online desk .08 02 2020

imran-azhar


ആധുനിക യുഗത്തില്‍ ഇയര്‍ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാല്‍, ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് . ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ പലപേ്പാഴും അവഗണിക്കുക എന്നത് പതിവ് രീതിയാണ്.

 

 

ശബ്ദവും ഒരു ലഹരിയാണ്. എന്നാലും, ജനങ്ങള്‍ സന്തോഷം ലഭിക്കാന്‍ വേണ്ടി ചെയ്യുന്നവയിലെ അപകടങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ര്‍ അറിയിച്ചു. ലോകത്ത് മൊത്തം 110 കോടി ജങ്ങള്‍ ശ്രവണവൈകല്യ ഭിഷണി നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12നും 35നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം പേര്‍ക്ക് കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്.

 

earphone with ear  man എന്നതിനുള്ള ചിത്ര ഫലം

സമാര്‍ട്ട് ഫോണ്‍, എം.പി3 തുടങ്ങിയ ഉപകരണങ്ങളില്‍ നിന്ന് സംഗീതം കേള്‍ക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവയ്ക്കണമെന്ന് സംഘടന നിഷ്‌കര്‍ഷിക്കുന്നു. ഇയര്‍ ഫോണില്‍ അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ശ്രവണ വൈകല്യം സംഭവിക്കാന്‍.പുറത്തെ ബഹളത്തിനിടയില്‍ നിന്ന് രക്ഷനേടാനും സംഗീതം വ്യക്തമായി കേള്‍ക്കാനുമൊക്കെയാണ് പലരും ഇയര്‍ ഫോണിന്റെ ശബ്ദം കൂട്ടി ഉപയോഗിക്കുന്നത്.

 

എന്നാല്‍, പുറത്തുള്ള ശബ്ദം ലഘൂകരിക്കാന്‍ നോയിസ് ക്യാന്‍സലേഷന്‍ ഇയര്‍ ഫോണുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ തന്നെ സംഗീതം ആസ്വദിക്കാനും അതുവഴി ശ്രവണ വൈകല്യത്തെ അതിജീവിക്കാനും കഴിയുമെന്നും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു

OTHER SECTIONS