ഇനി ധൈര്യമായി കെട്ടിപ്പിടിച്ചോളൂ....ആലിംഗനം നല്ലതെന്ന് പഠനം

By Anju N P.03 Jan, 2018

imran-azhar

 

ആലിംഗനം പലയിടത്തും വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു കാര്യമാണ്. രണ്ടു പേര്‍ തമ്മിലുള്ള മനുഷ്യത്വവും നന്മയുമാണ് ആലിംഗനം വര്‍ധിപ്പിക്കുന്നത്. സത്യത്തില്‍ രണ്ട് പേര്‍ തമ്മില്‍ സ്‌നേഹം പങ്കുവക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ...?

 

ആലിംഗനം നല്‍കുന്ന പ്രേരണ ശരീരത്തിലെ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉള്ളില്‍ നിന്നൊരു സന്തോഷവും ഊഷ്മളതയും തോന്നിക്കുന്നത് ഈ ഓക് സിടോസിന്‍ മൂലമാണ് .

 


സൈക്കോളജി പറയുന്നത് അനുസരിച്ച് ബന്ധം, വിശ്വാസം എന്നിവ വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍കൂടിയാണ് ഓക് സിടോസിന്‍. സഹജീവികളോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതാണ് ഈ ഹോര്‍മോണ്‍. മാത്രമല്ല മാനിസികമായുള്ള പിരിമുറുക്കം കുറച്ചുകിട്ടാനും ഇത് സഹായിക്കുന്നു.

 

ഒറ്റയ്ക്കായെന്ന തോന്നലിനുള്ള ഒറ്റമൂലിയാണ് ആലിംഗനമെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തിന് മാനസിക വിഷമമുണ്ടാകുമ്പോള്‍, പങ്കാളിക്ക് സ്വയമുള്ള മതിപ്പ് കുറയുമ്പോള്‍, സഹോദരങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെന്ന് തോന്നുമ്പോള്‍ എല്ലാം പരീക്ഷിക്കാവുന്ന ഒരു മരുന്നാണ് കെട്ടിപ്പിടിത്തമെന്ന് അമേരിക്കന്‍ സൈക്കോളജി മാസിക, സൈക്കോളജിക്കല്‍ സയന്‍സ് കണ്ടെത്തിയിരുന്നു.

 

കെട്ടിപ്പിടിക്കാന്‍ മനുഷ്യരില്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പാവകളെയോ തലയണയോ ആലിംഗനം ചെയ്യാമെന്നും പഠനം വ്യക്തമാക്കുന്നു. ഇതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ സഹായിക്കുമെന്ന് വിവിധ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതൊന്നും പോരെങ്കില്‍ കെട്ടിപ്പിടിക്കാന്‍ മറ്റൊന്നുണ്ട് കാരണം - ഹൃദ്രോഗം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആലിംഗനംകൊണ്ട് കഴിയും.

 

OTHER SECTIONS