അമിത ലൈംഗികാസക്തി രോഗം? കാരണങ്ങളും ചികിത്സയും

By RK.08 10 2021

imran-azhar

 


ലൈംഗിക വിരക്തി പോലെ അമിത ലൈംഗികാസക്തിയും പ്രശ്‌നമായി മാറുന്നുണ്ട്. അമിതാസക്തി നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാനസിക പിരിമുറുക്കത്തിലൂടെ ഇക്കൂട്ടര്‍ കടന്നുപോയെന്നും വരാം. ഏകാഗ്രത, പഠനത്തിലും മറ്റു പ്രവൃത്തികളിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങളും നേരിട്ടേക്കാം.

 

അമിത ലൈംഗികാസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. തലച്ചോറിലെ സെറോട്ടോണിന്‍, ഡോപ്പമിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ ഒരു കാരണമാണ്.

 

അപസ്മാരം, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കു കഴിക്കുന്ന മരുന്നുകളും ഇതിനു കാരണമാകാം.

 

ബൈപോളാര്‍ ഡിസോര്‍ഡര്‍, ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍, അഡല്‍റ്റ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക രോഗങ്ങളും അമിത ലൈംഗികാസക്തിയിലേക്കു നയിച്ചേക്കാം.

 

അമിത ലൈംഗികാസക്തിയുണ്ടെന്നു തോന്നിയാല്‍ അതിനുള്ള ചികിത്സ നേടാം. കാരണത്തിന് അനുസരിച്ച് ചികിത്സകളും തെറാപ്പികളും വേണ്ടി വരാം.

 

 

 

 

OTHER SECTIONS