ഐസ്ക്രീം പ്രാതലാക്കിയാൽ എങ്ങനെയിരിക്കും?

By Sooraj S.29 Jun, 2018

imran-azhar

 

 

ജപ്പാന്‍ ക്യോറിന്‍ സർവ്വകലാശാലയിലെ ഗവേഷകരുടെ മനസിലാണ് ആദ്യമായി ഇങ്ങനൊരു ആശയം ഉദിച്ചത്. ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? ഐസ്ക്രീം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകുന്നു എന്നറിയുമ്പോൾ ഐസ്ക്രീമിന്റെ മധുരം ഇരട്ടിയാകുന്നു. ജപ്പാന്‍ ക്യോറിന്‍ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഐസ്ക്രീം പ്രഭാത ഭക്ഷണം ആക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ പുറത്തു വന്നത്. പഠനത്തിൽ കുറച്ച് പേർക്ക് രാവിലെ പ്രഭാത ഭക്ഷണമായി സാധാരണ ഭക്ഷണവും കുറച്ച് പേർക്ക് ഐസ്ക്രീമും നൽകി. ഈ പഠനത്തിലാണ് സാധാരണ ഭക്ഷണം കഴിച്ചവരെക്കാളും ഉന്മേഷവും ചുറുചുറുക്കും ഏകാഗ്രതയും ഐസ്ക്രീം കഴിച്ചവർക്ക് ഉണ്ടെന്ന് മനസിലാക്കിയത്. 

 

ഐസ്ക്രീം പ്രേമികൾക്ക് ഇതൊരു സന്തോഷവാർത്തയാണ്. മാത്രമല്ല 'അധികമായാൽ അമൃതും വിഷം' എന്നൊരു ചൊല്ലുണ്ട്. ഐസ്ക്രീമിന്റെ അമിത ഉപയോഗം ഡയബെറ്റിസ് ഉണ്ടാകുന്നതിന് കാരണമാകും എന്നും പഠനത്തിൽ പറയുന്നുണ്ട്.