അയോഡൈസ്ഡ് ഉപ്പ് ഗുണകരമോ ..? ദോഷമോ ?

By BINDU PP.16 Mar, 2017

imran-azhar

 

 

 

ഉപ്പില്ലാതെ നമ്മുടെ അടുക്കളയിൽ ഒന്നിനും സാധിക്കില്ല. ഉപ്പില്ലെങ്കില്‍ ഭക്ഷണത്തിന്റെ സ്വാദു തന്നെ പോകുമെന്നു പറയാം.പണ്ടുകാലത്ത് കല്ലുപ്പായിരുന്നു, നാം കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത് അയോഡൈസ്ഡ് ഉപ്പിലേയ്ക്കു വഴി മാറിയിരിയ്ക്കുന്നു. അയോഡിന്‍ കലര്‍ന്ന ഉപ്പുപയോഗിയ്ക്കൂവെന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറ്. ഇത് ആരോഗ്യത്തിനു ഗുണകരമാണെന്നതാണ് പറയുന്ന ന്യായം.എന്നാല്‍ വാസ്തവത്തില്‍ അയോഡൈസ്ഡ് ഉപ്പ് ആരോഗ്യത്തിന് ഗുണകരമല്ല, ദോഷമാണെന്നതാണ് വാസ്തവം. ഇതിനെ സാധൂകരിയ്ക്കാന്‍ ന്യായങ്ങളും പലതുണ്ട്. സോഡിയത്തിന്റെ മറ്റൊരു രൂപമായ സോഡിയം ക്ലോറൈഡില്‍ നിന്നാണ് ഇതുണ്ടാക്കുന്നത്. ഉപ്പിന് ആ രുചി നല്‍കുന്നത് സോഡിയം ക്ലോറൈഡാണ്. ഇത് കടലുപ്പിലും മറ്റുമുള്ളതാണ്. അതായത് യഥാര്‍ത്ഥ സോഡിയമല്ലെന്നര്‍ത്ഥം. ഇതുകൊണ്ടുതന്നെ സോഡിയം നല്‍കുന്ന യഥാര്‍ത്ഥ ഗുണങ്ങള്‍ പരീക്ഷിയ്ക്കാനുമാകില്ല.

സാധാരണ ഉപ്പിലെ ഘടകങ്ങള്‍ 1200 ഫാരെന്‍ ഹീറ്റില്‍ ചൂടാക്കിയാണ് ടേബിള്‍ സാള്‍ട്ട് അഥവാ അയോഡൈസ്ഡ് ഉപ്പുണ്ടാക്കുന്നത്. ഇതുവഴി ഇതിലുള്ള ആരോഗ്യകരമായ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു.

 

അയോഡൈസ്ഡ് ഉപ്പ് ഈ രൂപത്തില്‍ ലഭിയ്ക്കുന്നത് പലതരം കെമിക്കലുകളുകള്‍ കലര്‍ത്തിയാണ്. ഇവയില്‍ സോളോ കോ അലുമിനേറ്റ്, അയോഡിന്‍, സോഡിയം ബൈ കാര്‍ബണേറ്റ്, ഫ്‌ളൂറൈഡ് തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ഇവയെല്ലാം ആരോഗ്യത്തിനു ദോഷകരവുമാണ്.

 

അയോഡൈസ്ഡ് ഉപ്പ് ശുദ്ധീകരിയ്ക്കുമ്പോള്‍ ഇതിലെ നല്ല അയൊഡന്‍ പോകും. ഇത് തൈറോയ്ഡ് അടക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് കൃത്രിമ അയോഡിന്‍ ചേര്‍ത്താണ് ഇത്തരം ഉപ്പു തയ്യാറാക്കുന്നത്. ഇതിന് സാധാരണ അയോഡിന്‍ ഗുണങ്ങളില്ല.

 

കൃത്രിമ അയോഡിന്‍ ആളുകളില്‍ വന്ധ്യത വരെയുണ്ടാക്കുന്നുണ്ട്. ഇതാണ് ഇതിന്റെ പ്രധാന ദോഷങ്ങളിലൊന്ന്.

നാഡീവ്യവസ്ഥയ്ക്കും രക്തചംക്രമണവ്യവസ്ഥയ്ക്കുമൊന്നും ടേബിള്‍ സാള്‍ട്ട് ആരോഗ്യകരമല്ല.

അയൊഡൈസ്ഡ് ഉപ്പാണ് തൈറോയ്ഡ്, ഗോയിറ്റര്‍ രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമെന്നു പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. സംഗതി ശരിയാണ്. എ്ന്നാല്‍ ശരിയ്ക്കുള്ള അയോഡിന്‍ വേണം, കൃത്രിമായി ഇവയില്‍ ചേര്‍ക്കുന്ന അയോഡിന്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള കാരണമാകുകയാണ് ചെയ്യുന്നത്.

മാത്രമല്ല, കൃത്രിമ അയോഡിന്‍ ശരീരത്തിലെത്തുന്നത് മുകളില്‍ പറഞ്ഞ രോഗങ്ങള്‍ക്കു പുറമെ ഹൃദയപ്രശ്‌നങ്ങള്‍, മസില്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും അയോഡൈസ്ഡ് ഉപ്പ് വഴിയൊരുക്കും.

അയൊഡിന്‍ കലര്‍ന്ന ഉപ്പെന്ന പരസ്യവാചകത്തില്‍ വീഴാതിരിയ്ക്കുക. ഇത് മനുഷ്യനെ വിറ്റും പണമുണ്ടാക്കാനുള്ള കച്ചവടതന്ത്രമാണ്. നമ്മുടെ പൂര്‍വികള്‍ ഉപയോഗിച്ചിരുന്ന കല്ലുപ്പാണ് മികച്ചത്. ഇത് വാങ്ങി നിങ്ങള്‍ക്കു തന്നെ പൊടിയ്ക്കാവുന്നതേയുള്ളൂ.

 

OTHER SECTIONS