By Anju N P.14 11 2018
നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നട്ടെല്ലുവേദന. എന്നാല്‍, നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില ശീലങ്ങള്‍ നട്ടെല്ലുവേദനയ്ക്ക് കാരണമാകാം.
മാറി മാറി വരുന്ന ഫാക്ഷന്‍ അനുസരിച്ചുള്ള ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ ചിലപ്പോള്‍ അത് അനാരോഗ്യമാകും സമ്മാനിക്കുക എന്ന് അല്‍പ്പമൊന്ന് ചിന്തിക്കുന്നത് നന്ന്.
ഇണങ്ങാത്ത ചെരുപ്പുകള്‍ തിരഞ്ഞെടുക്കുക വഴി നട്ടെല്ലിന് വരെ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ചെരിപ്പുകള്‍ വാങ്ങുമ്പോല്‍ പ്രത്യേകം ശ്രദ്ധ വേണം.
ചെരിപ്പ് അല്പനേരം കാലില്‍ ഇട്ട് നോക്കി കുറച്ച് നേരം നടന്ന് കലിന്റെ ആകൃതിക്ക് ഇണങ്ങുന്നതാണെന്നും നടക്കുമ്പോള്‍ ബുദ്ധിമുട്ടില്ലെന്നും ഉറപ്പുവരുത്തി മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.
ആകൃതി മാത്രമല്ല, ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.
കാലുകളിലൂടെ എപ്പോഴും ഊര്‍ജ്ജ പ്രവാഹം ഉണ്ടാകും. പ്ളാസ്റ്റിക് ചെരിപ്പുകള്‍ ഈ ഊര്ജപ്രവാഹത്തെ തടസപ്പെടുത്തും. ഇതാണ് മുട്ടുവേദന ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്.
സ്ഥിരമായി ഹൈ ഹീല്‍ ചെരിപ്പ് ധരിക്കുന്നതും നല്ലെട്ടുവേദന ഉള്‍പ്പെടെയുള്ള ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.