ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നുവെങ്കില്‍?

By anju.12 10 2018

imran-azhar

കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ പ്രായഭേദമില്ലാതെ ഇയര്‍ഫോണില്‍ പാട്ടുകേള്‍ക്കുന്ന ശീലക്കാരാണ് നമ്മളില്‍ പലരും. ബസിലും, റോഡിലും എന്തിനേറേ ഉറങ്ങുന്ന സമയത്തുപോലും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നവരുണ്ട് നമ്മള്‍ക്കിടയില്‍. എന്നാല്‍, ഇത്തരത്തില്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യപരമായി പലതരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായി ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നത് കേള്‍വിശക്തി തകരാറിലാക്കുമെന്നും ക്രമേണ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ (ഐഎംഎ നിസ്) പഠനങ്ങള്‍ പറയുന്നത്.
ദീര്‍ഘനേരം ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നതാണ് കേള്‍വിശക്തി തകരാറിലാക്കുന്നത്. 10 മിനിറ്റ് പാട്ട് കേട്ട ശേഷം അഞ്ച് മിനിറ്റ് ചെവിക്ക് വിശ്രമം നല്‍കണം. അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും.


ഗര്‍ഭിണികള്‍ അമിതശബ്ദത്തില്‍ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അമിതശബ്ദം ഏകാഗ്രത കുറയ്ക്കുകയും ശരീരത്തിലെ അസിഡിറ്റി കൂട്ടുകയും ചെയ്യും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെയാണ് ഇയര്‍ഫോണ്‍ ഉപയോഗത്താലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കുക.

OTHER SECTIONS