മഴക്കാലത്ത് മത്സ്യം കഴിച്ചാല്‍?

By Web Desk.22 09 2020

imran-azhar

 

 

ആരോഗ്യത്തിന് ഏറെ നല്‌ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണിത്. സാധാരണ കാലാവസ്ഥാഭേദമൊന്നും നോക്കാതെ തന്നെ മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍, മഴക്കാലത്ത് മീന്‍ കഴിക്കുന്നത് അത്ര നല്‌ളതല്ല എന്നാണ് പറയുന്നത്. മഴക്കാലത്ത് മീന്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ദോശങ്ങളെക്കുറിച്ചറിയൂ...

 

മഴക്കാലത്ത് മീന്‍ കഴിക്കരുത്. കാരണം മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജനനകാലമാണ്. ഈ സമയത്ത് ഇവയിലുള്ള മുട്ട വയറിന് പ്രശ്‌നങ്ങളും വേദനയുമെല്‌ളാം വരുത്താന്‍ സാദ്ധ്യത കൂടുതലാണ്. മഴക്കാലത്ത് പലയിടങ്ങളില്‍ നിന്നും കെമിക്കലുകളും വിഷവസ്തുക്കളും കലര്‍ന്ന വെള്ളം മത്സ്യങ്ങള്‍ വളരുന്നിടങ്ങളിലേയ്‌ക്കൊഴുകിയെത്തും. ഇത് മത്സ്യങ്ങള്‍ക്കുള്ളില്‍ കടക്കുന്നു. ആ മീന്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിലുമെത്തും.


മഴക്കാലത്ത് ട്രോളിംഗ് നിരോധനവും മറ്റുമുള്ളതുകൊണ്ട് അത്രയും ഫ്രഷായ മീനായിരിക്കില്‌ള, കിട്ടുന്നത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തും.മഴക്കാലത്ത് മലിനമായ വെള്ളത്തില്‍ വളരുന്ന മത്സ്യം ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ സാദ്ധ്യതയേറെയാണ്. മഴക്കാലത്ത് പെട്ടെന്ന് മീനുകള്‍ ചീഞ്ഞുപോകുമെന്നതിനാല്‍ ഇത് സംരക്ഷിച്ചു വയ്ക്കാന്‍ കൂടുതല്‍ കൃത്രിമപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

 

OTHER SECTIONS