30മിനിറ്റില്‍ കൂടുതല്‍ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിച്ചാല്‍?

By Anju N P.05 12 2018

imran-azhar


ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളാണ് ഇപ്പോഴുള്ള ന്യൂജറേഷനെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും തെറ്റില്ല. കാരണം അത്രത്തോളം ആധുനികയുടെ ജീവിതചര്യയുടെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇവ. എന്നാല്‍, സാമൂഹിക മധ്യമങ്ങളോടുള്ള ഈ അമിത അഭിനിവേഷം കടുത്ത മനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


അരമണിക്കൂറില്‍ കൂടുതല്‍ നേരം ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും ചെലവഴിക്കുന്നവരില്‍ മാനസികാരോഗ്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാമൂഹ്യ മാധ്യമത്തിലെ വിശാല ജീവിതങ്ങളുമായി സ്വന്തം ജീവിതത്തെ നാമറിയാതെ താരതമ്യം ചെയ്യുപ്പെടുന്നതോടെയാണ് ഈ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തല്‍.


143 പേരിലാണ് പഠനം നടത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു വിഭാഗത്തെ സ്വതന്ത്രമായും മറ്റൊരു വിഭാഗത്തെ 30 മിനിറ്റ് മാത്രം സോഷ്യല്‍ മീഡിയില്‍ പ്രവേശനം നല്‍കിയുമാണ് പഠനം നടത്തിയത്. ഇതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ അമിതമായി ഉപയോഗിച്ചവരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉള്ളതായി കണ്ടെത്തി. സമ്മര്‍ദ്ദം കൂടുതലാണെന്ന് തോന്നുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം കുറച്ചാല്‍ ആശ്വാസം സ്വയം മനസിലാക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

OTHER SECTIONS