മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും ചര്‍മവരള്‍ച്ചയെങ്കില്‍?

By Anju N P.06 11 2018

imran-azhar

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. പ്രതിവിധിക്കായി പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...


.ധാരാളം വെള്ളം കുടിക്കുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ മാര്‍ഗ്ഗമാണ്.
.ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും.
. പാലില്‍ കുതിര്‍ത്ത ബദാം അരച്ച് പാക്കായി ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഉത്തമമാണ്.
.പഞ്ചസാരയും വെള്ളരിക്ക നീരും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നു. മാത്രമല്ല, ഇത് ഇരുണ്ട ചര്‍മ്മത്തിനുള്ള പരിഹാര മാര്‍ഗ്ഗം കൂടിയാണ്.
.തൈരും ചെറുപയര്‍ പൊടിയും മിക്‌സ് ചെയ്ത്, മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വരണ്ട ചര്‍മ്മത്തിനുള്ള പ്രതിവിധിയാണ്. മാത്രമല്ല, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തിന് തിളക്കമേകുന്നു.

 

 

OTHER SECTIONS