By sisira.14 04 2021
തണ്ണിമത്തന്റെ കുരു എല്ലാവരും കളയാറാണ് പതിവ്. എന്നാൽ പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ് തണ്ണിമത്തന്റെ കുരു.
ഇതിൽ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നു.
തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവിൽ ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നു.
ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്താനും ഇത് ആവശ്യമാണ്.
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തൻ കുരുക്കൾ.
ഈ കൊഴുപ്പുകൾ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഫോളിക് ആസിഡ്, വിറ്റാമിൻ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമാണ്.
ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങൾക്ക് കാരണമാകും എന്നതിനാൽ സാധാരണക്കാരേക്കാൾ കൂടുതൽ ഗർഭിണികൾക്ക് ഇത് ആവശ്യമാണ്.
തണ്ണിമത്തൻ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകൾ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
ഉണക്കിയെടുത്ത തണ്ണിമത്തൻ കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം. ഇനിമുതൽ തണ്ണിമത്തൻ കുരു കളയണ്ട, ഉപയോഗിച്ചോളൂ...