കോണ്ടം ഉപയോഗിക്കാൻ താല്പര്യമില്ലാത്തത് ഇന്ത്യയിലെ പുരുഷന്മാർക്ക്; നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലം പുറത്ത്

By Sooraj Surendran.28 08 2019

imran-azhar

 

 

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലം അനുസരിച്ച് ഗർഭ നിരോധന ഉറകൾ ഉപയോഗിക്കാൻ താല്പര്യമില്ലാത്തത് ഇന്ത്യയിലെ പുരുഷന്മാർക്കാണെന്നാണ് കണ്ടെത്തൽ. കണക്കനുസരിച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്ന 94.4 ശതമാനം പുരുഷന്മാര്‍ക്കും കോണ്ടം ഉപയോഗിക്കാൻ ഇഷ്ടമല്ലെന്നാണ് പറയുന്നത്. പ്രത്യുത്പാദനശേഷി മുന്നിട്ടു നില്‍ക്കുന്ന 49 വയസ് വരെയുള്ള കാലയളവില്‍ പെട്ടവരാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. അതേസമയം പലതരം പലതരം ഫ്ലേവറുകളിലുള്ള കോണ്ടം പുറത്തിറക്കാൻ പ്രമുഖ ബ്രാൻഡുകൾ മത്സരിക്കുകയാണ്.

OTHER SECTIONS