കുഞ്ഞുങ്ങള്‍ക്ക് വേണം നല്ല ഉറക്കം

By online desk.18 07 2019

imran-azhar

 

എത്രയൊക്കെ ശ്രമിച്ചിട്ടും രാത്രി കുഞ്ഞിന് ഉറക്കമില്ലേ, എന്നാല്‍ ഇനി കുഞ്ഞിനെ ഉറക്കാന്‍ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍. കുഞ്ഞുങ്ങളുടെ ഉറക്കം അവരുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എപ്പോഴും മാതാപിതാക്കളുടെ വലിയൊരു പരാതിയാണ് കുഞ്ഞിന് ഉറക്കമില്ല എന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിനെ ഉറക്കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞിനെ പെട്ടെന്ന് ഉറക്കാം. പ്രത്യേകിച്ചും നവജാത ശിശുക്കള്‍ക്കാണ് ഉറക്കം ഇല്ലാത്തതിന്റെ പ്രശ്നം നേരിടുന്നത്. കുഞ്ഞ് ഉറങ്ങാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് വായുസഞ്ചാരമുള്ള അധികം ചൂടും തണുപ്പും ഇല്ലാത്ത സ്ഥലം ആണ്. ശബ്ദങ്ങളില്ലാത്ത പ്രധാന സ്ഥലം എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞിന് അത്രയധികം പ്രാധാന്യം ഉറങ്ങുമ്പോള്‍ നല്‍കണം. പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

 

വേണം നല്ല വായുസഞ്ചാരം

കുഞ്ഞുങ്ങള്‍ക്ക് ഏറെ ശ്രദ്ധകൊടുക്കേണ്ട പ്രായമാണ് ഒരുവയസുവരെയുള്ള കാലം. കാരണം നവജാത ശിശുക്കളുടെ മരണം പലപ്പോഴുമുണ്ടാകുന്നത് ഈ പ്രായത്തിനിടെയ്ക്കാണ് എന്നത് കൊണ്ട് തന്നെ. ഇതിന് പ്രധാനകാരണമായി ഡോക്ടര്‍മാര്‍ പറയുന്നത് ഉറക്കത്തിനിടെയുണ്ടാകുന്ന ശ്രദ്ധക്കുറവാണ്. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള അണുബാധ കൊണ്ടോ അല്ലെങ്കില്‍ ചികിത്സാപാളിച്ചകൊണ്ടോ അല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തില്‍ കുഞ്ഞിന് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ശരിയായി ശ്വസിക്കുന്നതിന് പോലും കുട്ടിക്ക് കഴിയില്ല. ഇത് മരണത്തിന് കാരണമാവാന്‍ പ്രാധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് കൊണ്ട് തന്നെ നല്ല വായുസഞ്ചാരവും ഉറങ്ങുന്ന കുട്ടിയുടെ അടുത്ത് മിക്ക സമയവും ചെലവഴിക്കുന്നതും അപകടം ഒരു പരിധിവരെ കുറക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

ഉറക്കത്തിന് കൂട്ടായി ഉറക്കം മാത്രം

തൊട്ടിൽ കുഞ്ഞുകട്ടിൽ അല്ലെങ്കിൽ മറ്റെന്ത് സംവിധാനമായാലും ഉറക്കത്തിൽ കുഞ്ഞുങ്ങളോടൊപ്പം ഉറക്കം മാത്രം കൂട്ട് മതി. ബ്‌ളാങ്കറ്റുകൾ, വിരിപ്പുകൾ, തലയിണകൾ, കുഞ്ഞു കളിപ്പാട്ടങ്ങൾ ഇതൊക്കെ പലപ്പോഴും ഉറങ്ങുന്ന കുട്ടികളുടെ അടുത്ത് ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇത് മാറ്റി നിർത്തുന്നത് പല അപകടത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാം. ഉറച്ച കുഞ്ഞുകിടക്കയാണ് കുട്ടികളുടെ ഉറക്കത്തിന് ഏറ്റവും അനുയോജ്യം. ഇതിനെ നേരത്ത വിരിപ്പുകൊണ്ട് മൂടി കുഞ്ഞുങ്ങളുടെ ഉറക്കം സുഖമമാക്കാം.

 

വായ്മൂടിക്കെട്ടാന്‍ ഇത് പ്രതിമയല്ല

കരഞ്ഞുകൊണ്ടേയിരിക്കുക എന്നതാണ് കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഏക മാര്‍ഗം. ഇത് ഒരു ശല്യമായി കാണുന്നവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കരുത്. പക്ഷെ ആധുനിക കാലത്തെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ തടയാന്‍ ചെയ്യുന്ന പ്രാധന കാര്യം അവരുടെ വായ് മൂടിക്കെട്ടുകയെന്നതാണ്. ഇതിനായി പ്രത്യേകം ഉപകരണം പോലും വിപണിയിലുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

 

ശരിയായ ഉറക്ക സ്ഥാനം

വെറുതെ ഉറക്കുന്നതിന് പകരം കുഞ്ഞുങ്ങളെ തൊട്ടിലിലോ അതുപോലെ നാലുവശവും മുടിയിട്ടുള്ള ചെറിയ കട്ടിലിലോ ഉറക്കാന്‍ കിടത്തുന്നത് കുട്ടികള്‍ക്ക് നല്ല ഉറക്കമുണ്ടാക്കാനും ഉറക്കത്തിലുണ്ടായേക്കാവുന്ന അപകടം ഇല്ലാതാക്കാനും സാധിക്കും. ഇത് കുട്ടി തിരിയുകയും മറിയുകയും ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തടയാന്‍ ഒരു പരിധിവരെ സാധിക്കുകയും ചെയ്യും.

 

മുലപ്പാല്‍ കൊടുക്കല്‍ ഏറെ ശ്രദ്ധയോടെ

ചുരുങ്ങിയത് രണ്ടര വയസുവരെ മുലപ്പാല്‍ തന്നെയാണ് കുട്ടികളുടെ ഒരു പരിധിവരെയുള്ള രോഗങ്ങളെ തടഞ്ഞ് നിര്‍ത്തുന്നത്. പകുതി ഉറക്കത്തിലോ അല്ലെങ്കില്‍ കസേരയിലിരുന്നോ മുലപ്പാല്‍ കൊടുക്കുന്നത് പലപ്പോഴും അപകടമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞ് ഉറക്കത്തില്‍ കരയുമ്പോള്‍ പേലും എങ്ങനെയെങ്കിലും കിടന്ന് പാല് കൊടുക്കുന്നതും അപകടമുണ്ടാക്കാം. അതുപോലെ തന്നെ കൃത്രിമ പാല്‍കുപ്പികളും പലപ്പോഴും അപകടത്തിന് കാരണമാവാറുണ്ട്. കുഞ്ഞ് ഉറങ്ങിയാല്‍ പോലും അശ്രദ്ധയോടെ പാല്‍കുപ്പി വായിലേക്ക് അശ്രദ്ധയോടെ വച്ചുക്കൊടുക്കുന്ന അമ്മമാരുണ്ട്.

 

 

OTHER SECTIONS