സെറിബെല്ലത്തിന്റെ തകരാറോ ഓട്ടിസത്തിന് കാരണം ?

By Kavitha J.13 Jul, 2018

imran-azhar

ഇത് വരെ ഗവേഷകര്‍ ശ്രദ്ധിക്കാതെ പോയ തലച്ചോറിലെ ഒരു സുപ്രധാന ഭാഗമായിരിക്കാം ഓട്ടിസത്തിന് കാരണമാകുന്നതെന്ന് പുതിയ പഠനം. ഇത്രയും കാലം ഓട്ടിസമായുള്ള പഠനങ്ങള്‍ എല്ലാം സെറിബ്രത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലാണ് പുതിയ പഠനം നടന്നത്. ഓട്ടിസം ബാധിച്ച 20 ആണ്‍കുട്ടികളിലും രോഗബാധിതര്‍ അല്ലാത്ത 18 ആണ്‍കുട്ടികളിലുമായിരുന്നു പഠനം നടത്തിയത്. ഇതില്‍ ഓട്ടിസം ബാധിതരായ കുട്ടികളില്‍ സെറിബ്രല്ലത്തിന്റെ വലത് ഭാഗത്ത് ചെറിയ തോതില്‍ വ്യത്യാസം കാണാന്‍ സാധിച്ചു. ഈ ഭാഗമാണ് ചിന്താശേഷിയും ആശയവിനിമയവും നിയന്ത്രിക്കുന്നത്. ഓട്ടിസം ബാധിതരില്‍ കാണാന്‍ സാധിക്കുന്ന കുറവുകളും ഇവയൊക്കെയാണ്. എന്നാല്‍ ഓട്ടിസത്തിന്റെ കാരണം സെറിബെല്ലത്തിന്റെ തകരാറാണെന്ന് പൂര്‍ണ്ണമായി തെളിയിക്കാന്‍ ഈ തെളിവുകള്‍ അപര്യാപ്തമാണന്നാണ് ഗവേഷകര്‍ പറയുന്നത്.