പ്രകൃതിയെ അണിഞ്ഞ് സുന്ദരിയാകാം ....

By Greeshma G Nair.11 Apr, 2017

imran-azhar

 

 
 
 
മഞ്ചാടിയും കുന്നിക്കുരുവും പെറുക്കി നടന്ന ഒരു ബാല്യം എല്ലാവർക്കുമുണ്ട് . നമുക്കെന്നും ഗൃഹാതുരമുണർത്തുന്ന വസ്തുക്കളാണ് ഇവയൊക്കെ . കണ്ടാലും കണ്ടാലും കൗതുകമുണർത്തുന്ന ഭംഗിയുള്ള കുന്നിക്കുരു .
 
ചെഞ്ചോപ്പ് നിറത്തിൽ ചന്തം കാണിക്കുന്ന മഞ്ചാടി ... ഇവയുടെ ഭംഗി ഇനി നമുക്ക് കൂടി ഏറ്റെടുത്താലോ ?  മഞ്ചാടിമണികള്‍ കൊരുത്തൊരു മാണിക്യമാല, കുന്നിക്കുരുകള്‍ ഞാന്നുകിടക്കുന്നൊരു കൊലുസ്, കിലുക്കാംപെട്ടി കൊണ്ട് കമ്മല്‍ എന്തു ഭംഗിയായിരിക്കുമല്ലേ? 
 
വിത്തുകള്‍ കൊണ്ട് അതിമനോഹരമായ ആഭരണങ്ങള്‍ ഇന്ന് വിപണിയിലെത്തുന്നുണ്ട്
 
 പ്രകൃതിയോട് ഇണങ്ങിയുള്ള അത്തരം ആഭരണങ്ങൾ പരിചയപ്പെടാം .
 
      മഞ്ചാടിയും പനങ്കുരുവും മെറ്റല്‍ വയറില്‍ കൊരുത്ത് ഡിസൈന്‍ ചെയ്ത കമ്മല്‍, കുന്നിക്കുരുവും ഏതോഒരു വിത്തിന്‍റെ തോടും ചെമ്പ് നൂലില്‍ കോര്‍ത്ത് ഡിസൈന്‍ ചെയ്ത വണ്ടിന്‍റെ രൂപത്തിലുള്ള പെന്‍ഡന്‍റ്, മര കൂണു കൊണ്ടുള്ള ബട്ടർഫ്ലൈ മുടിപിന്‍, കാപ്പി പൊഡടി നിറമുള്ള കാട്ടു ബീന്‍സും ഉമ്മത്തിന്‍ കായയും ചേര്‍ന്ന ബ്രേസ് ലറ്റ്, വളകള്‍ എന്നിങ്ങനെ പ്രകൃതിയുടെ മടിയില്‍ നിന്നെടുത്ത് മനുഷ്യന്‍റെ കൈ കൊണ്ട് കൊരുത്ത ആഭരണങ്ങളിലെ വൈവിധ്യങ്ങള്‍ നിങ്ങളെ കൊതിപ്പിക്കും.  
 
 
 
പ്ലാസ്റ്റിക്കും മെറ്റലും ഗ്ലാസും ഫൈബറും കൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങളെ പോലെ പൊട്ടി പോവുകയയോ നിറം മങ്ങുകയോ ചെയ്യില്ലെന്നും അത്തരം വസ്തുക്കളെ പോലെ ഭാരമില്ലാത്തതിനാല്‍ അണിയാന്‍ സുഖവുമാണ്. രുദ്രാക്ഷം, കുന്തിരിക്കം മുതാലയവ ചര്‍മ്മത്തിനും നല്ലതാണ്.