ജങ്ക് ഫുഡ് ശീലമെങ്കില്‍?

By online desk.15 03 2019

imran-azhar

ജങ്ക് ഫുഡ് ആധുനികതയുടെ പ്രതീകമാണെന്ന് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല എന്നതാണ് സത്യം. ദിനംപ്രതി പലതരം വര്‍ണ്ണങ്ങളിലും, ആകൃതിയിലും, രുചിയിലും വ്യത്യാസം പുലര്‍ത്തുന്ന ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് നമ്മളില്‍ പലരുടെയും ശീലമാണ്.
എന്നാല്‍, ഈ ശീലം കൊളസ്‌ട്രോള്‍, അമിതവണ്ണം, കുടവയര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പലവിധ ആരോഗ്യ പ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.


ഇന്റര്‍നാഷനല്‍ ജേണല്‍ ഒഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജങ്ക്ഫുഡ് വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ മുതലായ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നു. മധുരം അമിതമായി ഉപയോഗിക്കുന്നത് ബൈപോളാര്‍ ഡിസോര്‍ഡറിനു കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രോസസ് ചെയ്ത ധാന്യങ്ങളും വിഷാദ രോഗങ്ങളിലേക്ക് നയിക്കുമെന്നാണ്   ഗവേഷകരുടെ പഠനം .

OTHER SECTIONS